Advertisment

സൗദിവൽക്കരണം മറ്റൊരു തൊഴിൽ മേഖലയിൽ കൂടി നടപ്പായി; വാണിജ്യ സമുച്ഛയങ്ങളിലെ സ്വദേശിവൽക്കരണം ഒട്ടനവധി പ്രവാസികളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും

New Update

publive-image

Advertisment

ജിദ്ദ: കഴിഞ്ഞ ഏപ്രിൽ ആദ്യ വാരത്തിൽ, സൗദി മാനവ വിഭവശേഷി - സമൂഹ വികസന (തൊഴിൽ) മന്ത്രാലയം പ്രഖ്യാപിച്ച വാണിജ്യ സമുച്ഛയങ്ങളിലെ തൊഴിൽ സ്വദേശിവൽക്കരണം നടപ്പായി. നിയമം നടപ്പാക്കുന്നതിന് തൊഴിലുടമകൾക്ക് നൽകിയ സാവകാശം അവസാനിച്ചതിനെ തുടർന്നാണ് ബുധനാഴ്ച മുതൽ ഇത് നടപ്പിൽ വന്നതായി മന്ത്രാലയം അറിയിപ്പ് ഇറക്കിയത്.

രാജ്യത്തെ വാണിജ്യ സമുച്ഛയ (മാളുകൾ) ങ്ങളിലെ എല്ലാ തരം ബിസിനെസ്സുകളുമായും ബന്ധപ്പെട്ട പ്രൊഫഷനുകളും തസ്തികകളുമെല്ലാം സൗദി പൗരന്മാർക്ക് സംവരണം ചെയ്തു കൊണ്ടുള്ളതാണ് പുതിയ നിയമം. മാളുകളുടെ അഡ്മിനിസ്ട്രേഷൻ ഓഫീസ് ജോലികളും സംവരണത്തിൽ ഉൾപ്പെടുത്തിയവയിൽപെടും.

എന്നാൽ, ഏതാനും ചില നിർണിത തൊഴിലുകൾക്കും പ്രൊഫഷനുകൾക്കും ഇളവുണ്ടായിരിക്കും. ഒട്ടനവധി പുതിയ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭ്യമാക്കുന്നതാണ് പുതിയ തീരുമാനം. സാധ്യമാകുന്നത്ര വിവിധ തൊഴിൽ മേഖലകൾ ഒന്നൊന്നായി തദ്വേശവല്കരിക്കുന്നതിലൂടെ തൊഴിൽ തേടുന്ന സ്വന്തം നാട്ടുകാരായ യുവതീ യുവാക്കളുടെ ആഗ്രഹം സാക്ഷാത്കൃതമാകുന്നതിനുള്ള വഴിയൊരുക്കുകയാണ് സൗദി ഭരണകൂടം.

അതിലൂടെ വഴിയാധാരമാകുന്നത് പ്രസ്തുത മേഖലകളിൽ ഇതുവരെ ആധിപത്യം പുലർത്തിയിരുന്ന വിദേശി തൊഴിൽശക്തിയാണെന്നത് സ്വാഭാവികം മാത്രം. ഇതിലൂടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്കും തൊഴിൽ പ്രതിസന്ധി സംജാതമാകും. കഴിഞ്ഞ ദിവസമാണ് കസ്റ്റമർ സർവീസ് കേന്ദ്രങ്ങളിലെ തൊഴിലുകൾ സ്വദേശിവല്കരിച്ചു കൊണ്ടുള്ള തൊഴിൽ മന്ത്രാലയ തീരുമാനം നടപ്പിലായത്.

ഇൻഫർമേഷൻ ടെക്‌നോളജി, ടെലികമ്മ്യുണിക്കേഷൻ, എകൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ഇതിന് മുമ്പ് വിജയകരമായി സൗദിവൽക്കരണം നാപ്പാക്കിയിരുന്നു. മൊത്തം ദേശീയ ഉൽപാദനത്തെ കഴിയുന്നത്ര ശക്തിപ്പെടുത്താലും സ്വദേശിവൽക്കരണ നീക്കത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നതായി തൊഴിൽ മന്ത്രാലയം ബുധനാഴ്ച ഇറക്കിയ പ്രസ്താവന വിശദമാക്കി.

NEWS
Advertisment