Advertisment

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ പതിനാല് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിച്ചു.

author-image
admin
Updated On
New Update

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ പതിനാല് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിച്ചു. ഹ്യൂമണ്‍ റിസോഴ്‌സ് മേഖലയിലാണ് കൂടുതല്‍ തസ്തികകള്‍ സൗദികള്‍ക്ക് മാത്രമായി നീക്കിവെച്ചത്. തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

സ്വകാര്യ മേഖലയിലെ 14 തസ്‌തികകൾ 100 ശതമാനം സ്വദേശികൾക്ക് സംവരണം ചെയ്തതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിൽ മന്ത്രാലയം വിവിധ സന്ദർഭങ്ങളിൽ കൊണ്ടുവന്ന നിയമങ്ങളെ അടിസ്ഥനമാക്കി പ്രാദേശിക പത്രമാണ് പട്ടിക തയ്യാറാക്കിയത്.

തൊഴിൽകാര്യ ഡയറക്ടർ, എച്.ആർ മാനേജർ, എച്.ആർ ഓഫീസർ, എച്.ആർ ക്ലാർക്, എച്.ആർ സ്പെഷ്യലിസ്റ്, പി.ആർ മാനേജർ, റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി ഗാർഡ്, ടൈം കീപ്പർ, "മുഅഖിബ്", കസ്റ്റമർ സർവീസ് ഓഫീസർ, ആശുപത്രി & ക്ലിനിക് ക്ലാർക്, കസ്റ്റംസ് ക്ലിയറൻസ് ഓഫീസർ എന്നിവയാണ് സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയ ജോലികൾ. ഈ ജോലികളിൽ വിദേശികളെ നിയമിച്ചാൽ നിയലംഘനമായി പരിഗണിക്കുമെന്നും സ്ഥാപനത്തിന് പിഴയും ശിക്ഷയും ചുമത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment