Advertisment

കോവിഡ് ബാധിച്ച് മരണമടഞ്ഞ ജയന്തൻ്റെ മകൻ്റെ വിദ്യാഭ്യാസ ചെലവ് സൗഹൃദവേദി ഏറ്റെടുക്കും

New Update

publive-image

Advertisment

എടത്വ: കോവിഡ് ബാധിച്ച് മരണമടഞ്ഞ ജയന്തൻ്റെ മകൻ്റെ വിദ്യാഭ്യാസ ചെലവ് സൗഹൃദവേദി ഏറ്റെടുക്കും. പാണ്ടങ്കരി പനപറമ്പിൽ ജയന്തനും മകൾ ജയന്തിയും കോവിഡ് ബാധിച്ച് മരണമടഞ്ഞത് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. ഇതോടെ ജയന്തൻ്റ ഭാര്യ വത്സല ഏകമകനും മകളുടെ എട്ട് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞുമായി ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വത്സലയുടെ ഭർത്താവ് ജയന്തൻ മരപ്പണിക്കാരൻ ആയിരുന്നു. ആകെയുണ്ടായിരുന്ന മൂന്നു സെൻറ് സ്ഥലം വിറ്റാണ് മകളെ വിവാഹം കഴിപ്പിച്ചത്. ഭർത്താവ് ഉപേക്ഷിച്ചതോടെ മാതാപിതാക്കൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ജയന്തി താമസിച്ചിരുന്നത്.

വത്സലയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ട്യൂഷൻ ഫീസ് 36000 രൂപ അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചില്ല.ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് സഹായഹസ്തവുമായി സൗഹൃദ വേദി എത്തിയത്. ജോർജ് എം ചുമ്മാർ , തോമസ് വർഗ്ഗീസ്, ബെന്നി തങ്കച്ചൻ,അലക്സ് ജെന്നി, മെബിൻ ഫിലിപ്പ്, റോജിമോൻ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ട്യൂഷൻ ഫീസ് വാഗ്ദാനം ചെയ്തിതിരിക്കുന്നത്.

സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുള കോളജ് അധികൃതരുമായി ബന്ധപെടുകയും അടുത്ത ഇംപ്രൂ മെൻറ്പമെൻറ് പരീക്ഷ സമയത്ത് ജയകൃഷ്ണന് പരീക്ഷ എഴുതുവാൻ അവസരം നല്കുമെന്ന് പ്രിൻസിപ്പാൾ ഡോ:ജോച്ചൻ ജോസഫ് പറഞ്ഞു ആകെ ഉണ്ടായിരുന്ന മൂന്ന് സെൻ്റ് വസ്തു മൂന്ന് വർഷം മുമ്പ് ബന്ധുവിന് കൈമാറ്റം ചെയ്തെങ്കിലും പണമിടപാട് പൂർത്തിയാകാത്തതിനാൽ തീറാധാരം നടത്തിയിട്ടില്ല.വില്ലേജ് രേഖകളിൽ വസ്തുവിൻ്റെ ഉടമ ജയന്തനായതിനാൽ ഇതുമൂലം സർക്കാരിൻ്റെ യാതൊരു വിധ ആനുകുല്യവും ഇവർക്ക് ലഭിക്കുന്നില്ല. മകളെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കടന്ന് കളഞ്ഞ മകളുടെ ഭർത്താവ് ഇപ്പോൾ ഇവരെ ഭീഷണിപെടുത്തുന്നുവെന്നാരോപിച്ച് വത്സല എടത്വ പോലീസിന് പരാതി നല്കി. മകളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

Advertisment