Advertisment

സേവ് കുട്ടനാട്; 'പ്രൊഫൈൽ ചലഞ്ച് ' നാളെ 9 ന്

New Update
publive-image
Advertisment
കുട്ടനാട് : ഒരു ജനതയുടെ ഉള്ളിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന ദുരിതത്തിന്റെ മായാത്ത മുറിവുകളിലെ അവസാന പ്രതീക്ഷയായ  സേവ് കുട്ടനാട് ക്യാമ്പയിൻ വിജയിപ്പിക്കുവാൻ രാഷ്ട്രീയ,മത, ജാതി ചിന്തകൾക്കതീതമായി ലോകമെമ്പാടും മുള്ള കുട്ടനാടൻ ജനത പിന്തുണ നല്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയ 'ഫോട്ടോ ചലഞ്ച്' , 'തിരിതെളിയിക്കൽ ചലഞ്ച് ' എന്നിവയ്ക്കു ശേഷം ആണ്  പ്രൊഫൈൽ ചലഞ്ചിലൂടെ സേവ് കുട്ടനാടിന് പിന്തുണ അറിയിക്കുന്നത്.
ജൂലൈ 4 ഞായർ രാവിലെ 9 മണി മുതൽ ( ഇന്ത്യൻ സമയം ) സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രൊഫൈൽ ചിത്രം സേവ് കുട്ടനാടിൻ്റെ രജിസ്ട്രേഡ് ലോഗോ ഇട്ട് പിന്തുണ നല്കും.കുട്ടനാടൻ ജനത നേരിടുന്ന സമാനതകളില്ലാത്ത ദുരിതത്തിൽ നിന്നും കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കാംമെന്നുള്ള സന്ദേശമാണ് പ്രൊഫൈൽ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് സേവ് കുട്ടനാട് ക്യാമ്പയിൻ ഭാരവാഹികളായ  പ്രസിഡന്റ്‌ ജെറി മാമ്മൂടൻ,
വൈസ് പ്രസിഡന്റ്‌ ടോച്ചൻ ആലപ്പാട്, സെക്രട്ടറി റിജോ വളവുങ്കൽ, ജോയിന്റ് സെക്രട്ടറി വിജിത് രാമവർമപുരം,  ട്രഷറാർ ജസ്റ്റിൻ പീടികപറമ്പിൽ, സേവ് കുട്ടനാട് ക്യാമ്പയിൻ പ്രമോഷണൽ കൗൺസിൽ  മോണിറ്ററിംങ്ങ് കമ്മിറ്റി ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.
Advertisment