Advertisment

സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ' വിദ്യാർത്ഥിനി നാണയതുട്ടുകൾ അടങ്ങിയ കുടുക്ക സമ്മാനിച്ചു

New Update

publive-image

Advertisment

എടത്വ: സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ' വിദ്യാർത്ഥിനി  കുടുക്ക സമ്മാനിച്ചു.

സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവൃത്തി കണ്ടറിഞ്ഞാണ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയതുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കൈമാറിയത്.

പിതാവ് സുധീർ കെ. കൈതവന കോർഡിനേറ്റർ ആയി ഉള്ള സൗഹൃദ വേദി സന്നദ്ധ സേനയാണ് സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് നേതൃത്വം നല്കുന്നത്.

നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയുടെ അമ്മ സുശീല എടത്വയിൽ തട്ടുകട നടത്തുകയാണ്. ലോക് ഡൗണിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനരഹിതമാണ്.

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനിടയിൽ ആറ് മാസം പ്രായമായ കുട്ടിയുടെ വിശപ്പടക്കാൻ പാൽപൊടി കൊണ്ട് കൊടുത്ത സംഭവം അച്ചനിലൂടെ കേട്ടറിഞ്ഞാണ് ആ കുട്ടിക്ക് സഹായം നല്കണമെന്ന് തീരുമാനിച്ചതെന്ന് ആര്യ പറഞ്ഞു.

സുരേഷ് പരുത്തിയ്ക്കൽ ,വി ൻസൻ പൊയ്യാലു മാലിൽ എന്നിവർ ചേർന്ന് നാണയ തുട്ടുകളും നോട്ടുകളും എണ്ണി തിട്ടപ്പെടുത്തി.സ്കൂൾ തുറക്കുമ്പോൾ പുതിയ സൈക്കിൾ വാങ്ങാൻ ശേഖരിച്ച കുടുക്കയിൽ 583 രൂപ ഉണ്ടായിരുന്നു.

edathuva news
Advertisment