Advertisment

കൊവിഡിനെ പേടിച്ച് വീട്ടില്‍ ഇരിക്കുന്ന നിങ്ങള്‍ക്ക് പണം പിന്‍വലിക്കണോ: എങ്കില്‍ ഇനി എസ്ബിഐ എടിഎം നിങ്ങളുടെ വീട്ടു പടിക്കലെത്തും, നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം

New Update

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ സേവനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ഉപയോക്താക്കള്‍ക്കായി എസ്ബിഐ വാതില്‍പ്പടി എടിഎം സേവനം ആരംഭിച്ചിരിക്കുകയാണ്. എസ്ബിഐ പുതുതായി അവതരിപ്പിച്ച ഡോർസ്റ്റെപ്പ് എടിഎം സേവനത്തിലൂടെ എടിഎം ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും.

Advertisment

publive-image

കൊറോണ ഭയന്ന് വീട്ടിൽ ഇരിക്കുന്നവർക്ക് പണം ഇനി പുറത്തുനിന്നുള്ള എടിഎമ്മിൽ പോയി എടുക്കേണ്ടതില്ല. വീട്ടിൽ തന്നെ ഇരുന്ന് സുരക്ഷിതരായി പണം പിൻവലിക്കാനുള്ള സൗകര്യം എസ്ബിഐ നിങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്.

പണം ആവശ്യമുള്ളപ്പോൾ എസ്ബിഐക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ഫോൺ കോൾ ചെയ്യുന്നതിലൂടെയോ മൊബൈൽ എടിഎം നിങ്ങളുടെ വീട്ടുപടിക്കലേക്ക് വരും. ലോക്ക് ഡൗൺ കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ പണം പിൻവലിക്കണമെങ്കിൽ ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

നിലവിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ഒരുക്കിയിട്ടുണ്ട്. ഇത് വിജയിച്ചാൽ മറ്റു നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലഖ്‌നൗ സർക്കിളിലെ ചീഫ് ജനറൽ മാനേജർ അജയ് കുമാർ ഖന്ന ട്വീറ്റിൽ അറിയിച്ചു.

എസ്ബിഐ എടിംഎം സേവനം ആവശ്യപ്പെട്ട് അയക്കുന്ന സന്ദേശമോ ഫോൺ കോളോ ലഭിക്കുന്നതിലൂടെ എസ്‌ബി‌ഐ മൊബൈൽ എടിഎം വാൻ നിങ്ങളുടെ പക്കലെത്തും. ഇതിനായി ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽനിന്ന് 7052-911-911 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുകയോ വിളിക്കുകയോ ചെയ്യുക. പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തിയാണ് വാട്സ്ആപ്പ് സന്ദേശം അയക്കേണ്ടത്.

എസ്ബിഐയുടെ ഡോർസ്റ്റെപ്പ് എടിഎം സേവനം പുറത്തുപോകാൻ കഴിയാത്ത മുതിർന്ന പൗരന്മാർക്ക് ഏറെ പ്രയോജനകരമാണ്. ഇന്ത്യയിലുടനീളം സേവനം ലഭ്യമായിക്കഴിഞ്ഞാൽ എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ എടിഎമ്മിൽ പോകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പുതിയ സേവനം അവരെ പ്രതിസന്ധിയിൽനിന്നും സംരക്ഷിക്കും.

covid 19 sbi atm
Advertisment