Advertisment

എസ്ബിഐ കാര്‍ഡും ഐആര്‍സിടിസി ചേര്‍ന്ന് ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എസ്ബിഐ കാര്‍ഡും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐആര്‍സിടിസി) ചേര്‍ന്ന് റൂപേ പ്ലാറ്റ്‌ഫോമില്‍ ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി.

Advertisment

publive-image

പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരമാവധി നേട്ടം നല്‍ക്കുന്ന രീതിയിലാണ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. പുറമേ ഭക്ഷണം, വിനോദം, ചില്ലറവാങ്ങലുകള്‍ തുടങ്ങിയ ചെലവഴിക്കലുകള്‍ക്കു മികച്ച കിഴിവു ലഭിക്കുന്നതിനൊപ്പം ഫീസ് ഇളവുകളും ലഭിക്കും.

എസി ടിക്കറ്റുകള്‍ക്ക് ഈ കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനംവരെ കാഷ് ബാക്ക് ലഭിക്കും. കാര്‍ഡ് സജീവമാക്കുമ്പോള്‍ 350 റിവാര്‍ഡ് പോയിന്റും തുടര്‍ന്ന് ഐആര്‍സിടിസ് വെബ്‌സൈറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഇളവും കിട്ടും. ഐആര്‍സിടിസി സൈറ്റില്‍ കയറി റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്ത് സൗജന്യ ടിക്കറ്റുകള്‍ നേടാം.

ഇന്ധനം അടിക്കുമ്പോള്‍ സര്‍ച്ചാര്‍ജില്‍ ഒരു ശതമാനം ഇളവു കിട്ടും. ബിഗ് ബാസ്‌കറ്റ്, ഒഎക്‌സ്എക്‌സ്‌വൈ, ഫുഡ്ട്രാവല്‍, അജിയോ തുടങ്ങിയ നിരവധി ഇ- കൊമേഴ്‌സ് സൈറ്റുകളില്‍ ഡിസ്‌കൗണ്ടും ലഭ്യമാണ്. മെഡ്‌ലൈഫില്‍നിന്നുള്ള മരുന്നുകള്‍ക്ക് 20 ശതമാനവും ഫിറ്റേണിറ്റിയില്‍ 25 ശതമാനവും ഡിസ്‌കൗണ്ട് റൂപേ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്.

publive-image

''സ്ഥിരം യാത്ര ചെയ്യുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ട്രെയിന്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കാഷ് രഹിത സംവിധാനം കൊണ്ടുവരുന്നതിന്റെ എസ്ബിഐ കാര്‍ഡിന്റെ പ്രതിബദ്ധതയാണ് ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ്. റൂപേ നെറ്റ് വര്‍ക്കിലെ ഈ കാര്‍ഡ് യാത്രാക്കര്‍ക്ക് സുരക്ഷിതത്വവും മൂല്യവര്‍ധനയും ലഭ്യമാക്കുന്നു,'' എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

''ഇന്ത്യയിലെ റിസര്‍വ്ഡ് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ബിസിനസിന്റെ 72 ശതമാനത്തോളം കൈവശം വയ്ക്കുന്ന ഐആര്‍സിടിസി രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ പോര്‍ട്ടുകളില്‍ ഒന്നാണ്. പതിവ് യാത്രക്കാരുടെ ട്രെയിന്‍ ബുക്കിംഗ് എളുപ്പവും ലളിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ എസ്ബിഐ കാര്‍ഡുമായുള്ള സഹകരണം സഹായിക്കും. മാത്രവുമല്ല ഇടപാടുകാരുടെ എണ്ണവും വര്‍ധിക്കുമെന്നു ഞങ്ങല്‍ പ്രതീക്ഷിക്കുന്നു'', ഐആര്‍സിടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. പി. മാള്‍ അഭിപ്രായപ്പെട്ടു.

ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് വഴി റൂപേ ഇടപാടുകാര്‍ക്ക് യാത്ര, മറ്റ് വാങ്ങലുകള്‍ തുടങ്ങിയവയില്‍ നേട്ടം നല്‍കുകയും പുതിയ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബ പറഞ്ഞു.

sbi card
Advertisment