Advertisment

എസ്ബിഐ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 62.62 കോടി രൂപ നല്‍കി

New Update

publive-image

Advertisment

കൊച്ചി: അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 62.62 കോടി രൂപ സംഭാവന ചെയ്തു. കോവിഡ് 19-ന് എതിരേയുള്ള പോരാട്ടത്തിന് ഇതു രണ്ടാം തവണയാണ് രണ്ടര ലക്ഷത്തോളം വരുന്ന എസ്ബിഐ ജീവനക്കാര്‍ സംഭാവന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും ജീവനക്കാര്‍ ഉദാരമായി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു.

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ ഇടയിലും തങ്ങളുടെ ജീവനക്കാര്‍ ഇടപാടുകാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കി വരുന്നത് അഭിമാനകരമാണ്. മാത്രവുമല്ല, പകര്‍ച്ചവ്യാധിയെ നേരിടാന്‍ സര്‍ക്കാര്‍ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്ന ഈ സമയത്താണ് പിഎം കെയേഴ്‌സ് ഫണ്ടറ്റിന് സംഭാവന നല്‍കാന്‍ അവര്‍ സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നത്, എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയില്‍, ഈ പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്ന സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളിലും പിന്തുണ നല്‍കാന്‍ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment