Advertisment

ഇനി കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം; ‘യോനോ’ സംവിധാനവുമായി എസ്.ബി.ഐ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

എടിഎമ്മില്‍ നിന്ന് ഇനി കാര്‍ഡില്ലാതെയും പണം പിന്‍വലിക്കാം.എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ‘യോനോ’ എസ്.ബി.ഐ വഴിയാണ് പണം പിന്‍ വലിക്കാനുള്ള പുതിയ സംവിധാനമൊരുങ്ങുന്നത്.

ഇതോടെ രാജ്യത്ത് ‘യോനോ ക്യാഷ്’സംവിധാനം ആവിഷ്‌കരിക്കുന്ന ആദ്യത്തെ ബാങ്കായി എസ്ബിഐ മാറും. എടിഎം പണമിടപാട് തട്ടിപ്പ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കാര്‍ഡില്ലാതെ പണമിടപാട് നടത്താനുള്ള സംവിധാനത്തിലേക്ക് എസ്ബിഐ മാറുന്നത്.

സ്‌കിമ്മിംഗ്, ഫോണിങ് തട്ടിപ്പുകള്‍ക്കുള്ള സാധ്യത നിശ്ശേഷം ഇല്ലാതാക്കുന്നതാണ് ‘യോനോ ക്യാഷ്’ സംവിധാനം. മാത്രമല്ല, രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമായ ഇടപാടുകളാണ് ഇതിന്റെ മാറ്റൊരു പ്രത്യേകത. ’യോനോ ക്യാഷ്’ രീതിയിലൂടെ പണമിടപാട് നടത്തുന്നതിനായി ഉപഭോക്താക്കള്‍ ആറക്കങ്ങളുള്ള യോനോ കാഷ് പിന്‍ തയ്യാറാക്കണം. ശേഷം ഈ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേയ്ക്ക് എസ്.എം.എസ് ആയി ലഭിക്കും.

അടുത്ത അര മണിക്കൂറില്‍ തൊട്ടടുത്ത യോനോ ക്യാഷ് പോയിന്റ് വഴി പിന്‍ നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകളെ ‘യോനോ ക്യാഷ് പോയിന്റ്’എന്നാവും അറിയപ്പെടുക.ആദ്യഘട്ടത്തില്‍ എസ്.ബി.ഐയുടെ 16,500 ല്‍ ലേറെ വരുന്ന എടിഎംകളിലാവും നടപ്പിലാക്കുക.

Advertisment