Advertisment

എസ്ബിഐ ലൈഫിന്റെ സമഗ്ര സാമ്പത്തിക പരിരക്ഷാ സര്‍വ്വേ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കോവിഡിനു ശേഷമുള്ള കാലത്തെ സാമ്പത്തിക സുരക്ഷ സംബന്ധിച്ച ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ വ്യക്തമാക്കുന്ന സമഗ്ര ഉപഭോക്തൃ സര്‍വ്വേ രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പുറത്തു വിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പ്രമുഖ നഗരങ്ങളില്‍ 2,400 ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍വ്വേ നടത്തി കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്വാഭാവികമായും ശാരീരിക പ്രതിരോധം സംരക്ഷിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

Advertisment

ഇക്കാര്യത്തില്‍ വര്‍ധിച്ചു വരുന്ന പ്രാധാന്യത്തെ കുറിച്ച് സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം വ്യക്തമാക്കി. മാനസിക സമ്മര്‍ദ്ദം, ശാരീരിക പ്രതിരോധം കുറക്കുന്നതായി പത്തില്‍ എട്ട് ഇന്ത്യക്കാരും ബോധവാന്‍മാരാണ്.

ഉപഭോക്താക്കളുടെ ഇപ്പോഴത്തെ സാമ്പത്തിക ആശങ്കകളെ കുറിച്ച് അന്വേഷിച്ച് സമ്മര്‍ദ്ദത്തിന്റെ കാരണം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കാന്‍ സര്‍വ്വേ ശ്രമിക്കുന്നുണ്ട്. മാരക രോഗങ്ങള്‍ക്കെതിരായ സാമ്പത്തിക സുരക്ഷിതത്വം, കുടുംബാംഗങ്ങള്‍ക്ക് കോവിഡ് 19, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവ ബാധിക്കുന്നത്, ജോലിയോ വരുമാനമോ നഷ്ടമാകുന്നത് എന്നിവയാണ് സമ്മര്‍ദ്ദത്തിനുള്ള ഏറ്റവും വലിയ മൂന്നു കാരണങ്ങള്‍.

ജീവിത ശൈലീ രോഗങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചു വ്യക്തമാക്കുന്നതാണ് സാമ്പത്തിക ആശങ്കകള്‍ക്കുള്ള കാരണങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍. ജീവിതശൈലീ രോഗങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക അടിയന്തരാവശ്യങ്ങള്‍ നേരിടാന്‍ പകുതിയിലേറെ ഇന്ത്യക്കാരും തയ്യാറെടുത്തിട്ടില്ല എന്നതാണ് ആശങ്ക ഉയര്‍ത്തുന്ന വസ്തുത.

കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ പത്തില്‍ എട്ട് ഉപഭോക്താക്കളും ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ വാങ്ങുന്നതായും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

മഹാമാരി കാലത്ത് മുന്നോട്ടു പോകുന്ന കാര്യത്തില്‍ നമ്മുടെ രാജ്യത്തെ വ്യക്തികളും കുടുംബങ്ങളും കഴിഞ്ഞ ആറു മാസങ്ങളില്‍ മികച്ച നീക്കങ്ങളാണ് നടത്തിയതെന്ന് സര്‍വ്വേയിലെ കണ്ടെത്തലുകളെ കുറിച്ചു സംസാരിക്കവെ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് -സോണ്‍ 2 പ്രസിഡന്റ് എം ആനന്ദ് ചൂണ്ടിക്കാട്ടി.

മുഖ്യ കണ്ടെത്തലുകള്‍

$ സമ്മര്‍ദ്ദവും ആശങ്കയും മാനസിക, ശാരീരിക പ്രതിരോധത്തെ ബാധിക്കുമെന്നാണ് പത്തില്‍ എട്ട് ഇന്ത്യക്കാരും ശക്തമായി കരുതുന്നത്

$ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക അടിയന്തരാവശ്യങ്ങള്‍ നേരിടാന്‍ 50 ശതമാനത്തിലേറെ ഇന്ത്യക്കാരും പര്യാപ്തരല്ല.

$ ഏറ്റവും വലിയ മൂന്നു സാമ്പത്തിക ആശങ്കകള്‍

- മാരക രോഗങ്ങള്‍ക്കെതിരായ സാമ്പത്തിക സുരക്ഷ

- കുടുംബത്തിലുള്ളവര്‍ക്ക് ജീവിത ശൈലീ രോഗങ്ങള്‍, കോവിഡ് 19 എന്നിവ ബാധിക്കുമോ എന്ന ഭയം

- ജോലിയോ വരുമാനമോ നഷ്ടമാകുന്നത്

$ പത്തില്‍ എട്ട് (80 ശതമാനം) ഇന്ത്യക്കാരും ലൈഫ് ഇന്‍ഷൂറന്‍സിനെ കുടുംബത്തിന്റെ ഭാവി സംരക്ഷിക്കുന്നതുമായി ബന്ധിപ്പിക്കുന്നുണ്ട്.

$ വര്‍ധിച്ചു വരുന്ന ചികില്‍സാ ചെലവുകള്‍ നേരിടാനും കുടുംബത്തിനു മേലുണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും മാരക രോഗങ്ങള്‍ക്കെതിരായ പരിരക്ഷ വാങ്ങുകയോ അതു നേടാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നവരാണ് പത്തില്‍ ആറിലേറെ (61 ശതമാനം) ഇന്ത്യക്കാരും

$ മാരക രോഗങ്ങള്‍ക്കെതിരായ പരിരക്ഷ ഇല്ലാത്ത ഇന്ത്യക്കാരില്‍ പത്തില്‍ ഏഴു പേര്‍ (75 ശതമാനം) അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അതു വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്.

sbi life
Advertisment