Advertisment

എസ്ബിഐ ഗ്രീന്‍ മാരത്തണ്‍ മൂന്നാം പതിപ്പ് നവംബര്‍ മൂന്നിന് തിരുവനന്തപുരത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എസ്ബിഐ ഗ്രീന്‍ മാരത്തണ്‍ മൂന്നാം പതിപ്പ് നവംബര്‍ മൂന്നിന് രാവിലെ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ ആരംഭിക്കും. അഞ്ച് കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ മാരത്തണ്‍ ആണ് സംഘടിപ്പിക്കുന്നത്. എസ്ബിഐ തിരുവനന്തപുരം സര്‍ക്കിള്‍ സിജിഎം മ്രിഗേന്ദ്ര ലാല്‍ ദാസ് മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എയര്‍ വൈസ് മാര്‍ഷല്‍ പി. ഇ. പതംഗ് മുഖ്യാതിഥിയായിരിക്കും.koch

രണ്ടായിരത്തോളം പേര്‍ മാരത്തണില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടക്കാര്‍ക്കുള്ള ടി-ഷര്‍ട്ട് നൂറുശതമാനം റീസൈക്കിള്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത, ഭാവി തലമുറകള്‍ക്കു മെച്ചപ്പെട്ട ജീവിതം എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

ബെംഗളൂരു, ന്യൂഡല്‍ഹി, ചെന്നൈ, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഭോപ്പാല്‍, പട്‌ന, ജയ്പൂര്‍, അടുത്തിടെ ഉദ്ഘാടന ഓട്ടം നടന്ന ലഖ്നൗ, തുടര്‍ന്ന് ഗുവാഹത്തി ഉള്‍പ്പെടെ 15 നഗരങ്ങളില്‍ മൂന്നാം പതിപ്പ് എസ്ബിഐ ഗ്രീന്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നു.

Advertisment