Advertisment

ഐ.എന്‍.എസ് മാക്‌സ് മീഡിയ അഴിമതി ; സുപ്രീം കോടതിയിലും ചിദംബരത്തിന് തിരിച്ചടി; അറസ്റ്റില്‍ നിന്ന് പരിരക്ഷയില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഐ.എന്‍.എസ് മാക്‌സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കാതെ സുപ്രീം കോടതി. അറസ്റ്റ് ഒഴിവാക്കാനായി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ബെഞ്ചിന് വിട്ടു.

Advertisment

publive-image

ഹര്‍ജി ഉടന്‍ പരിഗണിക്കണമോയെന്ന കാര്യം ഇന്ന് ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ചീഫ് ജസ്റ്റിസ് തീരുമാനിക്കുംവരെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കണം എന്ന ആവശ്യം ചിദംബരം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി ആ ആവശ്യം അംഗീകരിച്ചില്ല.

തനിക്കെതിരായ ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ചായിരുന്നു ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ചിനു മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഈ കേസ് ഉന്നയിച്ചത്.

ജാമ്യ ഹര്‍ജി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത എതിര്‍ത്തു. ‘സുപ്രധാന കേസാണിത്’ എന്നു പറഞ്ഞായിരുന്നു മെഹ്ത ജാമ്യഹര്‍ജിയെ എതിര്‍ത്തത്

Advertisment