Advertisment

എസ്‌സി വിഭാഗങ്ങളുടെ ഉന്നമനത്തിനായി രൂപികരിക്കുന്ന സൊസൈറ്റിക്ക് ജില്ലാ രജിസ്ട്രാർ അനുമതി നിഷേധിക്കുകയാണെന്ന് എസ്‌സി മലബാർ കോൺട്രാക്ട് സൊസൈറ്റി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായിട്ടും എസ്.സി വിഭാഗങ്ങളുടെ ഉന്നമനത്തിനായി രൂപികരിക്കുന്ന സൊസൈറ്റിക്ക് ജില്ല റജിസ്ട്രാർ അനുമതി നിഷേധിക്കുകയാണെന്ന് എസ്.സി മലബാർ കോൺട്രാക്ട് സൊസൈറ്റി ചീഫ് പ്രമോട്ടർ പി.പി വേലായുധൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വേലായുധൻ പറഞ്ഞു.

എസ്.സി വിഭാഗം ഏറ്റവും അധികം തൊഴിലെടുക്കുന്നത് നിർമ്മാണമേഖലയിലാണ്. ഈ മേഖല അന്യ സംസ്ഥാന്ന തൊഴിലാളികൾ കയ്യടക്കിയതോടെ തൊഴിൽ സുരക്ഷിതത്വം നഷ്ടപെട്ടു. ഈ പ്രതിസന്ധി മറികടക്കാനാണ് എസ്.സി മലബാർ കോൺട്രാക്ട് സൊസൈറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്.

രേഖകൾ ഹാജരാക്കിയിട്ടും റജിസ്ട്രാർ അനുമതി നിഷേധിച്ചു. നിയമസഭ അണ്ടർ സെക്രട്ടറിയുടെ അനുമതിയും ഹൈക്കോടതി വിധിയും ഉണ്ടായിട്ടും റജിസ്ട്രാർ അനുമതി നിഷേധിക്കുകയാണെന്നും വേലായുധൻ പറഞ്ഞു. കെ.വി ബാലകൃഷ്ണൻ, പി.പി വിനോദ്, രാമചന്ദ്രൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment