Advertisment

''സാമ്പത്തിക താത്പര്യമുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇളവ് അനുവദിക്കുന്നത് അസാധാരണമായി തോന്നുന്നു. പണം ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ റിസ്‌ക്‌ ആവാം എന്നാണ് നിലപാട്. മതകാര്യമാണെങ്കില്‍ കോവിഡ് എന്നു പറഞ്ഞ് അനുമതി നിഷേധിക്കുന്നു'; വിമര്‍ശിച്ച് സുപ്രീം കോടതി

New Update

ഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക കാര്യമാണെങ്കില്‍ റിസ്‌കെടുക്കാമെന്നും മതകാര്യമാണെങ്കില്‍ പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിമര്‍ശിച്ചു.

Advertisment

publive-image

മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ''സാമ്പത്തിക താത്പര്യമുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇളവ് അനുവദിക്കുന്നത് അസാധാരണമായി തോന്നുന്നു. പണം ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ റിസ്‌ക ആവാം എന്നാണ് നിലപാട്. മതകാര്യമാണെങ്കില്‍ കോവിഡ് എന്നു പറഞ്ഞ് അനുമതി നിഷേധിക്കുന്നു''- സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ക്ഷേത്രങ്ങള്‍ തുറക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

supreme court
Advertisment