Advertisment

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന് കശ്മീർ സന്ദർശിക്കാൻ അനുമതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിന് കശ്മീർ സന്ദർശിക്കാൻ അനുമതി. സുപ്രീം കോടതിയിൽ ഇദ്ദേഹം സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി.

Advertisment

publive-image

ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അവരുടെ ക്ഷേമകാര്യങ്ങൾ ആരാഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഗുലാം നബി ആസാദിനോട് പറഞ്ഞു. എന്നാൽ രാഷ്ട്രീയ റാലി നടത്തരുതെന്നും അദ്ദേഹത്തിന് കോടതി നിർദ്ദേശം നൽകി.

ശ്രീനഗർ, ജമ്മു, ബാരാമുള്ള, അനന്ത്നാഗ് ജില്ലകൾ സന്ദർശിക്കാനാണ് അനുമതി. ഇവിടെയുള്ള ജനങ്ങളെ നേരിൽ കാണാനും അവരുടെ കാര്യങ്ങൾ അറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാനുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment