സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഔര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ എന്ന സംഘടനയാണ് ഹർജി നൽകിയത്.

ശമ്പള വര്‍ധനവ് കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശയില്‍ എങ്ങനെ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തില്‍ പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

×