Advertisment

ചിദംബരത്തിന് ജാമ്യം അനുവദിച്ചത് പുനപരിശോധിക്കണമെന്ന ഹര്‍ജി തള്ളി

New Update

publive-image

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ജാമ്യം അനുവദിച്ച കോടതിവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

വിധിയില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും പുനഃപരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.

Advertisment