Advertisment

സംസ്ഥാന തല ജനപ്രിയ സ്കാർഫ് പുരസ്കാരം എടത്തനാട്ടുകര ജി.ഒ.എച്ച്.എസ് എസിന്

New Update

എടത്തനാട്ടുകര :നാട്ടൊരുമയിലൂടെ എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് കേരളത്തിലെ ജനപ്രിയ സ്കാർഫ് പുരസ്കാരം. അന്താരാഷ്ട്ര സ്കാർഫ് ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് ഫെല്ലോഷിപ്പ് ജനപ്രിയ സ്കാർഫ് തെരഞ്ഞെടുക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച മത്സരത്തിലാണ് സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചത്.

Advertisment

publive-image

സമൂഹത്തിൻറെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകൾ മത്സരത്തിൽ പങ്കാളികളായി. ജഡ്ജിംഗ് പാനലിന് പുറമെ ഓൺലൈൻ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന പോയിന്റുകൾ കൂടി ഉൾപ്പെടുത്തിയാണ് വിജയികളെ നിശ്ചയിച്ചത്.

ബ്രൗൺസി ദ്വീപിൽ വച്ച് നടത്തപ്പെട്ട ആദ്യത്തെ സ്കൗട്ട് ക്യാമ്പിന്റെ ഓർമ്മക്കായാണ് ഓഗസ്റ്റ് ഒന്നിന് ലോക സ്കാർഫ് ദിനമായി ആചരിക്കപ്പെടുന്നത്. ഈ ദിനത്തിൻറെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം പ്രസ്ഥാനമായ സ്കൗട്ട് പ്രസ്ഥാനത്തിൻറെ സന്ദേശങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുകയും, വിവിധ സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് സമർപ്പിക്കുകയും ചെയ്യുന്നു .

മത്സരത്തിന് സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ , ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, എസ്‌. ഉണ്ണികൃഷ്ണൻ നായർ, ട്രൂപ്പ് ലീഡർ ശരത് കെ , കമ്പനി ലീഡർ കെ.ഷഹന, പട്രോൾ ലീഡർമാരായ ഹംദാൻ .പി .കെ, അർഷ . സി എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന തല ജനപ്രിയ സ്കാർഫ് പുരസ്കാരം നേടിയ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിനെ പി.ടി.എ പ്രസിഡണ്ട് ഒ. ഫിറോസ് ,പ്രിൻസിപ്പൽ കെ.കെ. രാജ്കുമാർ ഹെഡ് മാസ്റ്റർ എൻ. അബ്ദുന്നാസർ എന്നിവർ അഭിനന്ദിച്ചു.

scarf days
Advertisment