Advertisment

‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതി – സീസണ്‍ മൂന്നിന് തുടക്കമായി

New Update

തൃശൂര്‍ : എന്‍ട്രന്‍സ്‌ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്‍റെ ആഭിമുഖ്യത്തില്‍ 2018ല്‍ ആരംഭിച്ച ‘നമുക്കുയരാം’ ഹയര്‍ സെക്കണ്ടറി സ്കോളർഷിപ്പ് പദ്ധതിയുടെ സീസണ്‍ മൂന്നിന് തുടക്കമായി.

Advertisment

publive-image

കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച് കോലഴി കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ. രാജന്‍ ‘നമുക്കുയരാം’ ഹയര്‍ സെക്കണ്ടറി സ്കോളർഷിപ്പ് പദ്ധതി സീസണ്‍ മൂന്നിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടര്‍മാരായ അനില്‍കുമാര്‍ വി., റിജു ശങ്കര്‍, പി. സുരേഷ്കുമാര്‍, കരിയർ കൺസൾട്ടന്റ്റ് ഡോ. ബോബി ജോസ് വടക്കേടത്ത്, പി. ആർ. ഒ. നാരായണന്‍ പുറക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ / എയിഡഡ സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ്‌ ലഭിക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പഠന സാമഗ്രികള്‍, ഓണ്‍ലൈന്‍ കോച്ചിംഗ്, ഫീസ്‌, ടാബ്, ഓണ്‍ലൈന്‍ ട്യൂഷന്‍, യൂണിഫോം തുടങ്ങിയവ നല്‍കി അവരെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതാണ് നമുക്കുയരാം സ്കോളര്‍ഷിപ്പ് പദ്ധതി. കൊവിഡ സാഹചര്യം മൂലം തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അവരവരുടെ വീടുകളില്‍ താമസിച്ച് പഠിക്കാം.

യോഗ്യരായ കുട്ടികള്‍ക്ക് റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് 15 നു നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ സ്ക്രീനിംഗ് ടെസ്റ്റ് ഒരു തവണ കൂടി നടത്തുന്നു. 2020 ഓഗസ്റ്റ് 28 ഉച്ചക്ക് ഒരു മണി വരെ അപേക്ഷ സ്വീകരിക്കുന്നു. 28ന് വൈകീട്ട് നാലിന് ഓൺലൈൻ സ്ക്രീനിംഗ് ടെസ്റ്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://rijuandpskclasses.com/registration ഹെല്‍പ്പ് ലൈന്‍: 9446323692

scholorship5
Advertisment