Advertisment

ഭരണഘടനയുടെ പ്രാധാന്യം വിദ്യാർഥികളില്‍ എത്തിക്കാനായി സ്കൂളുകളിൽ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണം... ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ

New Update

മുംബൈ: ജനുവരി 26 മുതൽ സ്കൂളുകളിൽ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന

ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ. ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും സംബന്ധിച്ച്

വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണിതെന്ന് വിദ്യാഭ്യാസ മന്ത്രിയും

കോൺഗ്രസ് നേതാവുമായ വർഷ ഗയ്ക്‌വാദ് ഉത്തരവിൽ വ്യക്തമാക്കി.

Advertisment

publive-image

പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കവെയാണ് ഭരണഘടനയുടെ പ്രാധാന്യം

വിദ്യാർഥികളില്‍ ആഴത്തിൽ എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മഹാ വികാസ് അഘാഡി

സർക്കാരിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

പഴയ സര്‍ക്കാര്‍ ഉത്തരവാണ് ഇതെന്നും ജനുവരി 26 മുതല്‍ വീണ്ടും പ്രാവര്‍ത്തികമാക്കുന്നുവെന്ന്

വിദ്യാഭ്യാസ മന്ത്രി വർഷ ഗയ്ക്‌വാദ് വിശദമാക്കി. കോണ്‍ഗ്രസ് എന്‍സി പി സര്‍ക്കാര്‍ 2013ല്‍

പുറത്തിറക്കിയ ഉത്തരവാണ് സ്കൂളുകളില്‍ ഭരണഘടനയുടെ ആമൂഖം വായിക്കുന്നത്.

school assemble
Advertisment