Advertisment

സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി തിന്നുന്ന വിദ്യാർഥി ; വികൃതി കാഴ്ച ഏറ്റെടുത്ത് സമൂഹമാധ്യമം

New Update

പൂർവ്വ വിദ്യാർഥി സംഗമങ്ങൾ ഇന്ന് വാർത്തയാകുമ്പോഴാണ് സ്കൂൾ മുറ്റത്തെ ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ തംരംഗമാകുന്നത്.

Advertisment

publive-image

സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി തിന്നുന്ന ഒരുവിദ്യാർഥിയാണ് ഇന്ന് താരമായി മാറുന്നത്. ഐ.എ.എസ് ഉദ്യോ​ഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൈയിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടി പ്രാർത്ഥന ചൊല്ലുമ്പോൾ കൂടെ ചൊല്ലുന്നതും പ്രർത്ഥന ഏറ്റുപാടുന്നതിനനുസരിച്ച് മിഠായിയും ആസ്വദിച്ച് നുണയുകയുമാണ്.

കൂപ്പിയ കൈക്കുള്ളിലാക്കി മിഠായി തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

Advertisment