Advertisment

പൌരത്വത്തിന് പൂര്‍വ്വികരുടെ ജനന സര്‍ട്ടിഫിക്കറ്റ് പോലെ കേരളത്തില്‍ ക്ഷേമ പെൻഷനുകൾക്ക് സ്കൂൾ സർട്ടിഫിക്കറ്റ് നിര്‍ബന്ധ൦ : വിവാദ ഉത്തരവിലൂടെ പെന്‍ഷന് പുറത്തുപോകുന്നത് അർഹരായ ആയിരങ്ങള്‍ !

New Update

publive-image

Advertisment

ഇടുക്കി : പൌരത്വത്തിന് പൂര്‍വ്വികരുടെ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതുപോലെ കേരളത്തില്‍ സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കുവാൻ വയസ്സ് തെളിയിക്കുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നിയമം നിര്‍ധനരായ ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നു വ്യാപകമായ വിമര്‍ശനം.

ക്ഷേമ പെൻഷനുകൾ ലഭിക്കുവാൻ വയസ്സ് തെളിയിക്കുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റിന് പകരം ആധാർ രേഖ ഉൾപ്പെടുത്തുവാൻ ഉണ്ടായിരുന്ന നിർദ്ദേശം കഴിഞ്ഞ മാസം 16 ലെ 04/2020/ധന - സര്‍ക്കുലര്‍ പ്രകാരം സർക്കാർ നീക്കം ചെയ്തിരിക്കുകയാണ് . ഇതോടെ സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കണമെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

55 വർഷങ്ങൾക്കു മുൻപ് പഠിച്ച സ്കൂളുകളിൽ നിന്നും ഇത്തരത്തിലുള്ള ഒരു സർട്ടിഫിക്കറ്റ് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭ്യമാക്കുക അത്ര എളുപ്പമല്ല. സ്കൂളുകളിൽ പോവാത്ത ധാരാളമാളുകൾ ഉള്ള നാടാണ് കേരളം. പല സ്കൂളുകളിലും സർട്ടിഫിക്കറ്റുകൾ നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.

സ്കൂൾ രജിസ്റ്റർ പല സ്കൂളുകളും ഭംഗിയായി സൂക്ഷിച്ചിട്ടില്ല. പലയിടത്തും ചിതലരിച്ചും കാലപ്പഴക്കം മൂലം കേടുവന്ന നിലയിലുമാണ്. ആയതിനാൽ സ്കൂളുകളിൽ നിന്നും ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല.തികച്ചും സാധാരണക്കാരായ ആളുകൾക്ക് ഗവൺമെൻറിൽ നിന്നും ലഭിക്കുന്ന ഏക അത്താണിയാണ് സാമൂഹ്യ ക്ഷേമ പെൻഷനുകൾ.

publive-image

നിരവധി ആളുകൾ ആനുകൂല്യത്തിന് വെളിയിൽ ആകുവാൻ ഇത്തരം സർക്കാർ ഉത്തരവുകൾ കാരണമായി മാറുകയാണ്. വയോധികരായ നിരവധി ആളുകൾ ഓരോ ഗ്രാമപഞ്ചായത്തിലും അപേക്ഷ സമർപ്പിക്കാതെ വിഷമിച്ചു കൊണ്ടിരിക്കുകയാണ്.

സർക്കാർ എത്രയും വേഗം മറ്റൊരു പരിഹാരം ഈ വിഷയത്തിൽ കണ്ടെത്തി അർഹരായ സാധാരണക്കാരായ ജനങ്ങൾക്ക് അത്താണിയായി മാറേണ്ട സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം പൌരത്വത്തിന് പൂര്‍വ്വികരുടെ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയപോലെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ഉത്തരവായി ഇത് മാറും.

pinarayi flop
Advertisment