Advertisment

ദുരിതബാധിതർക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം

New Update

ലപ്പുറം: പ്രളയ കാലത്ത് മനുഷ്യർ കോർത്ത കൈകൾ എല്ലാകാലത്തും അഴിയാതെ നിലനിൽക്കേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്. സഹജീവികൾക്കൊപ്പം പരിസ്ഥിതിയേയും സ്നേഹിക്കണമെന്ന വലിയ പാഠം പ്രളയം നമുക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

തെരെഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നൽകുന്ന പഠനോപകരണങ്ങളുടെ ജില്ലതല വിതരണോദ്‌ഘാടനം മമ്പുറം എ.ആർ നഗറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ല സെക്രട്ടറി സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട്ബുക്ക് അടക്കമുള്ള പഠനോപരണങ്ങൾ വിതരണം ചെയ്തു.

വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ.എം.എ ഹമീദ്, എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുസമദ്, എഫ്.ഐ.ടി.യു മണ്ഡലം കൺവീനർ എം.കെ അലവി എന്നിവർ സംസാരിച്ചു. സക്കീറലി അരീക്കൻ സ്വാഗതവും പി.പി നിഹാദ് നന്ദിയും പറഞ്ഞു.

Advertisment