Advertisment

കൗമാര കലോത്സവത്തിന് അരങ്ങുണര്‍ന്നു

New Update

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. അരങ്ങുണര്‍ന്ന 24 വേദികളില്‍ ഇനിയഞ്ചുനാള്‍ സര്‍ഗവിസ്മയത്തിന്റെ പൂരക്കാലം. ഇലഞ്ഞിപ്പൂമണവും ധനുമാസരാവിന്റെ തണുപ്പുമായി വേദികളില്‍ കലയുടെ മേളപ്പെരുക്കമൊരുക്കുന്ന 58ാമത് കലോല്‍സവം നിയമസാഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയായ നീര്‍മാതളത്തിലെ കുരുത്തോല വിളക്കില്‍ സ്പീക്കര്‍ തിരിതെളിയിച്ചു. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു.

മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, എ .സി മൊയ്തീന്‍, സി. എന്‍ ജയദേവന്‍ എം പി, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘടാനത്തിന് മുന്നോടിയായി കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ നൃത്തമരങ്ങേറി. വിജയികളെ 1, 2, 3 സ്ഥാനക്കാരായി വേര്‍തിരിക്കുന്ന രീതി അവസാനിപ്പിച്ച് മാര്‍ക്കിനനുസരിച്ച് ഗ്രേഡ് നല്‍കാനാണ് തീരുമാനം. 230 ഇനങ്ങളിലായി 8954 വിദ്യാര്‍ഥികളാണ് മാറ്റുരയ്ക്കുക.

Advertisment