Advertisment

കൊറോണ കാലത്ത് ഫീസ് കുറയ്ക്കുവാൻ തയ്യാറാകാതിരുന്ന അങ്കമാലി വിശ്വജ്യോതി സി.എം.ഐ.സ്കൂളിന് മുന്നിൽ രക്ഷകർത്താക്കളുടെ പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

അങ്കമാലി: കൊറോണ കാലത്ത് ഫീസ് കുറയ്ക്കുവാൻ തയ്യാറാകാതിരുന്ന അങ്കമാലി വിശ്വജ്യോതി സി.എം.ഐ.സ്കൂളിന് മുന്നിൽ രക്ഷകർത്താക്കൾ പ്രതിഷേധം നടത്തി.

Advertisment

കോവിഡ്- 19 നിലനിൽക്കുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി ഓൺലൈനിലേയ്ക്ക് മാറ്റിയപ്പോൾ കേരളത്തിലെ പല മാനേജ്മെൻറ് സ്കൂളുകളും ഫീസ് നിരക്ക് ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ അങ്കമാലി വിശ്വജ്യോതി സി.എം ഐ സ്കൂൾ ഫീസ് നിരക്ക് കുറയ്ക്കാത്തതിൻ്റെ സാഹചര്യത്തിൽ 350 ഓളം രക്ഷിതാക്കൾ ഒപ്പിട്ട മെമ്മോറാണ്ടം സ്കൂൾ മാനേജ്മെൻറിന് സമർപ്പിച്ചു.

അതിന് സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും മറുപടി ഉണ്ടാകാതിരിക്കുകയും, രക്ഷ കർത്താക്കൾ ഓരോരുത്തരായി സ്കൂൾ പ്രിൻസിപ്പിനെ നേരിൽകണ്ട് സംസാരിക്കുവാൻ മാനേജ്മെൻ്റ് ആവശ്യപ്പെടുകയും, എന്നാൽ കോവിഡ് സുരക്ഷയെ മാനിച്ച് അങ്ങനെയൊരു മീറ്റിംഗ് നടത്തുവാൻ പറ്റാത്ത സാഹചര്യം ആയതും മൂലമാണ് നൂറോളം വരുന്ന രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രധിഷേധം സംഘടിപ്പിച്ചത്.

കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രധിഷേധം. സ്കൂൾ മാനേജ്മെൻ്റിൻ്റെ നിലപാടറിയാൻ ചോദിച്ച വാർത്താ മാധ്യമങ്ങളോട് ഒരാഴ്ചയ്ക്ക് ശേഷം നേരത്തേ വിളിച്ചറിയിച്ചിട്ട് എത്തിയാൽ പറയാം എന്നായിരുന്നു മറുപടി. ഈ വിഷയത്തെ തുടർന്ന് രക്ഷകർത്താക്കൾ ചേർന്ന് നിർമ്മിച്ച വാട്സ് അപ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രധിഷേധം സംഘടിപ്പിച്ചത്.

https://www.facebook.com/cochinnewstime/posts/1673092952855602?__cft__<0>=AZVmePrd6aVoX0vWx46YL-OCSo8C5oOWiQKsrgVigQ4YfGFdm4O4TvoScACtl6ST2pWEDeFwbDyyNCGaIO65XkKD9jvONpgOSozYMnXI8q6QYVLFdM03XLtwQWKgPZax13V3wDyoDso3jOybmLeJWC1OJczMMLaCZu1_v3dllr6CRCAWk_gi1ClHF9KqynQnH-0&__tn__=%2CO%2CP-R

പ്രതിഷേധത്തിൽ കൂടുതൽ രക്ഷിതാക്കൾ എത്തുമെന്ന് അറിയിച്ചെങ്കിലും കോവിഡ് നിയന്ത്രണം മാനിച്ച് അവരെ പരിപാടിയിൽ പങ്കെടുപ്പിച്ചില്ല. തുടന്ന് നേരത്തേ മാനേജ്മെൻറിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൻ്റെ മറുപടി ആവശ്യപ്പെട്ടപ്പോൾ അടുത്ത ചൊവ്വാഴ്ച്ച നൽകും എന്ന ഉറപ്പ് ലഭിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധം ഒഴിവാക്കി മടങ്ങുകയായിരുന്നു.

സ്കൂൾ മാനേജ്മെൻ്റ് ഇനിയും നിഷേധാത്മക നിലപാട് തുടരുകയാണെങ്കിൽ കൂടുതൽ പേർ ഒത്തുചേർന്ന് ശക്തമായി പ്രതിഷേധിക്കുമെന്നും രക്ഷകർത്താക്കൾ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.

covid 19 corona virus school fees
Advertisment