Advertisment

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കാൻ കേന്ദ്രസർക്കാർ ആലോചന; ആദ്യം തുടങ്ങുക 10,11,12 ക്ലാസുകൾ; പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ തുടങ്ങില്ല

New Update

ഡൽഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കാൻ കേന്ദ്രസർക്കാർ ആലോചന.

Advertisment

publive-image

10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ തുടങ്ങില്ല. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ടു ഷിഫ്റ്റുകളായി ക്ലാസ് നടത്തും.

ഇടവേളയിൽ സ്കൂൾ അണുവിമുക്തമാക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്കൂളിലെത്തും വിധമാകും ക്ലാസുകൾ ക്രമീകരിക്കുക. ഡിവിഷനുകൾ വിഭജിക്കും.

സാമൂഹിക അകലം പാലിച്ചാവും വിദ്യാർഥികളെ ഇരുത്തുക. കോവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനും അധികാരം നൽകും.

covid 19 school open
Advertisment