Advertisment

രക്ഷിതാക്കള്‍ക്ക് ഇനി സ്‌കൂളിലിരുന്നു പഠിക്കുന്ന കുട്ടികളെ സിസിടിവി ദൃശ്യങ്ങള്‍ വഴി തത്സമയം മൊബൈലില്‍ കാണാം. രാജ്യത്ത് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത് ഡല്‍ഹിയില്‍. ഉദ്ദേശ്യം കുട്ടികളുടെ സുരക്ഷയെന്ന് കേജരിവാള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് ഇനി സ്‌കൂളിലിരുന്നു പഠിക്കുന്ന കുട്ടികളെ സിസിടിവി ദൃശ്യങ്ങള്‍ വഴി തത്സമയം മൊബൈലില്‍ കാണാം . ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെതാണ് പ്രഖ്യാപനം.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും മൂന്ന് മാസത്തിനകം ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ്‌ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ രക്ഷിതാക്കള്‍ക്കും സ്വന്തം മക്കള്‍ പഠിക്കുന്ന ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ തത്സമയം കാണാന്‍ സൗകര്യം ഒരുക്കുന്നതാണ് പദ്ധതി . വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രഥമ ലക്‌ഷ്യം. ഗുര്‍ഗാവിലെ സ്വകാര്യ സ്‌കൂളില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍.

ഡല്‍ഹിയിലെതന്നെ മറ്റൊരു സ്വകാര്യ സ്‌കൂളില്‍ ഒരുകുട്ടി മറ്റൊരുകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവവും ഉണ്ടായിരുന്നു . ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സിബിഎസ്ഇ പുറപ്പെടുവിച്ചിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

delhi aap kejarival
Advertisment