Advertisment

സ്‌ക്കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി കോഴിക്കോട് പാരപറ്റയില്‍ കണക്ടിവിറ്റി ലഭ്യമാക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി വി

New Update

കോഴിക്കോട്: ഒരു ടെലികോം സേവനദാതാവിന്റേയും സേവനങ്ങള്‍ ലഭ്യമല്ലാത്തത്തിനാല്‍, അടുത്തിടെ, പരപ്പറ്റയില്‍ നിന്നുള്ള സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിന് അവരുടെ ഗ്രാമത്തില്‍ മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി വേണം എന്ന ആവശ്യം ഉന്നയിച്ചു.

Advertisment

publive-image

കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി ടെലികോം സേവന ദാതാവായ വി ഇതിനായി അതിവേഗ നീക്കങ്ങള്‍ നടത്തി. കോഴിക്കോട് ജില്ലയിലെ പാരപറ്റ ഗ്രാമത്തില്‍ നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്ന ആദ്യ സേവന ദാതാവായി മാറിയ വി ഇതിനായുള്ള അനുമതികള്‍ നേടാന്‍ ധൃതഗതിയിലുള്ള നടപടികളാണു കൈക്കൊണ്ടത്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പാരപറ്റയില്‍ താമസിക്കുന്ന 150-ഓളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഒരു പെണ്‍കുട്ടി സംസാരിക്കുന്ന വീഡിയോയാണ് ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ വി ടീമിനെ പ്രേരിപ്പിച്ചത്. ഈ മേഖലയിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സാധ്യമാക്കാന്‍ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി ലഭ്യമാക്കും വിധം പ്രാദേശിക അധികാരികളുടെ വേഗത്തിലുള്ള ഇടെപടലും ശ്രദ്ധയുമാണ് ഈ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടിരുന്നത്.

ഇന്നലെ പ്രവര്‍ത്തനമാരംഭിച്ച വി ടെലികോം സൈറ്റ് ഗ്രാമത്തിലെ കുട്ടികളുടെ സാന്നിധ്യത്തില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അലക്‌സ് തോമസ് കമ്മീഷന്‍ ചെയ്തു.

കേരളത്തില്‍ 1.6 കോടി ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി ടെലികോം സേവന ദാതാവായ വി ഏറ്റവും മികച്ച വോയ്‌സും ഡാറ്റയും ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ജീവിതത്തില്‍ മുന്നേറാനും പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇതേക്കുറിച്ചു സംസാരിച്ച വോഡഫോണ്‍ ഐഡിയ കേരളാ, തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി എസ്. മുരളി പറഞ്ഞു. പാരപറ്റയില്‍ നിന്നുള്ള ഈ യുവ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം സാധ്യമാക്കാന്‍ സാധിച്ചത് വിയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണ്. ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ടെലികോം ടവര്‍ കമ്മീഷന്‍ ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളിലും പിന്തുണ നല്‍കിയ കോഴിക്കോട് ജില്ലാ അധികൃതരോടു നന്ദി പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരിയെ തുടര്‍ന്ന് പഠനത്തിനും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനും വന്‍ തോതില്‍ ഡാറ്റ ആവശ്യമുള്ള വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും പിന്തുണയ്ക്കാനായി മൂല്യമേറിയ തെരഞ്ഞെടുപ്പുകള്‍ക്കാണ് വി അവസരം നല്‍കിയിരിക്കുന്നത്.

വിയുടെ ഡബിള്‍ ഡാറ്റാ പാക്കുകള്‍-

$ 299 രൂപയ്ക്ക്, പ്രതിദിനം 4ജിബിയും 28 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും

$ 449 രൂപയ്ക്ക്, പ്രതിദിനം 4 ജിബിയും 56 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും

$ 699 രൂപയ്ക്ക്, പ്രതിദിനം 4 ജിബിയും 84 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും

അധിക ചെലവില്ലാതെ രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ പരിധിയില്ലാത്ത അതിവേഗ ഡാറ്റ നല്‍കുന്ന നൈറ്റ് ബിന്‍ഗേ സര്‍വ്വീസും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാവും. 249 രൂപ മുതലുള്ള എല്ലാ വി പ്രീ പെയ്ഡ് റീചാര്‍ജുകളിലും ഈ സേവനം ലഭിക്കും. ആഴ്ച ദിവസങ്ങളില്‍ ഉപയോഗിക്കാത്ത ഡാറ്റ ആഴ്ച അവസാനത്തില്‍ ഉപയോഗിക്കാനാവും വിധം മാറ്റി വെക്കാവുന്ന വീക്കെന്റ് റോള്‍ ഓവര്‍ ഓഫ് ഡാറ്റയും വി ഉപഭോക്താക്കള്‍ക്ക് അധികമായി ലഭിക്കും.

മികച്ച ഭാവിയിലേക്കുള്ള യാത്രയില്‍ വിദ്യാര്‍ത്ഥികളെ പിന്തുണക്കാനായി പഠനത്തിനും, കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന്റേതുമായ ലോകത്തിലേക്കുള്ള സാധ്യതകളും വി തുറന്നു കൊടുക്കുന്നുണ്ട്. ഇതിനായി അപ്ഗ്രാഡ്. ഉഡെമി, പെഡഗോഗി എന്നിവയുമായുള്ള സഹകരണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വിയുടെ അണ്‍ലിമിറ്റഡ് റീചാര്‍ജിനോടൊപ്പം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ സൗജന്യമാണ്.

സര്‍ക്കാന്‍ പിന്തുണയുള്ള വിദ്യാഭ്യാസ ടിവി ചാനല്‍ (കൈറ്റ് വിക്ടേഴ്‌സ്) വി മൊബൈലിലും ടിവി ആപിലും ലഭ്യമാണ്. അണ്‍ലിമിറ്റഡ് പാക്ക് റീചാര്‍ജ് ചെയ്തതിനുശേഷം വി ഉപഭോക്താക്കള്‍ക്ക് വി എംടിവി ആപ് ഡൗണ്‍ലോഡു ചെയ്യാം. ഇത് വി അണ്‍ലിമിറ്റഡ് പാക്ക് റീചാര്‍ജു ചെയ്യാനുള്ള ഒരു അധിക കാരണവുമാകുന്നു.

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠന സൗകര്യം നല്‍കാന്‍ വി സിഎസ്ആര്‍ തങ്ങളുടെ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളിലൂടെ വിദ്യാഭ്യാസ ഉള്ളടക്കം ലഭ്യമാക്കുന്നുമുണ്ട്.

Advertisment