Advertisment

നവകേരളം സൃഷ്ടിക്കാന്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 12.80 കോടി രൂപ

New Update

Image result for school in kerala

തിരുവനന്തപുരം: കേരളം പുനര്‍നിര്‍മ്മിക്കുന്നതിനായും പ്രളയബാധിതരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നു ശേഖരിച്ച തുക ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ 12ന് വൈകിട്ട് ആറു വരെ രേഖപ്പെടുത്തിയ കണക്കാണിത്.

12862 സ്‌കൂളുകളാണ് തുക സംഭാവന ചെയ്തത്. ഇതില്‍ എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 10,945 സ്‌കൂളുകളും 1705 ഹയര്‍ സെക്കന്‍ഡറി/വിഎച്ച്എസ്എസ്, 212 സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകളും പങ്കാളികളായി. ഏറ്റവും കൂടുതല്‍ തുക (10.05 ലക്ഷം) രേഖപ്പെടുത്തിയതു കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് സ്‌കൂളും ജില്ല മലപ്പുറവുമാണ് (2.10 കോടി). പല സ്‌കൂളുകളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ തുക ഇനിയും കൂടും. ഇതില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.

Advertisment