Advertisment

രാജ്യത്ത് ഈ വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കാന്‍ സാധ്യതയില്ല; ഈ വര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആയി പ്രഖ്യാപിച്ചേക്കും

New Update

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം തുറക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആയി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Advertisment

publive-image

നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞാന്‍ രോഗ വ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ വര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​താ​നും ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ർ ആ​ദ്യ​മോ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യാ​ണെ​ന്നും എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നു സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ർ ആ​ദ്യ​മോ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ആ​രാ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കു​ക മാ​ത്ര​മേ ചെ​യ്യൂ. ഓ​രോ ജി​ല്ല​യി​ലെ​യും കോ​വി​ഡ് സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

സംസ്ഥാനങ്ങളുലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കൊവിഡ് ലോക്ഡൗണിന്റെ നാലാം ഘട്ടം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

school covid 19
Advertisment