Advertisment

30 ശതമാനം ഹാജരോടെ രാജ്യത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ ആലോചന

New Update

publive-image

ന്യൂഡല്‍ഹി: ഗ്രീന്‍, ഓറഞ്ച് സോണുകളിലെ 30 ശതമാനം സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും സ്‌കൂളുകള്‍ തുറക്കുക. എന്നാല്‍ ഏഴാം ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുടരണം.

സ്‌കൂള്‍ അസംബ്ലിയടക്കമുള്ളവ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, സ്‌കൂളുകള്‍ 30 ശതമാനം കുട്ടികളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പോഖ്രിയാല്‍ നേരത്തെ പറഞ്ഞിരുന്നു.

Advertisment