Advertisment

അലിഫ് സ്കൂളില്‍ ശാസ്ത്ര ദിനം ആചരിച്ചു

author-image
admin
Updated On
New Update

റിയാദ്: സാമൂഹ്യ നന്മക്ക് ശാസ്ത്രം നല്‍കിയ സംഭാവനകള്‍ക്ക് ഊന്നല്‍ നല്‍കി അലിഫ് സ്കൂളില്‍ ലോക ശാസ്ത്ര ദിനം വിപുലമായി ആചരിച്ചു.വിധ്യാര്‍ഥികളില്‍ ശാസ്ത്രാ വബോധം വളര്‍ത്തുന്നതിനും, സമാധാനത്തിനും വികസനത്തിനും ശാസ്ത്രത്തിന്‍റെ ക്രിയാത്മക സംഭാവനകളെ കുറിച്ച് ബോധവല്‍കരിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment

publive-image

ശാസ്ത്രദിനത്തിലെ മത്സര വിജയികള്‍ ട്രോഫികളുമായി

ചാര്‍ട്ട് മേക്കിംഗ്, മോഡല്‍ നിര്‍മാണം, പ്രസന്‍റെഷന്‍ എന്നീ ഇനങ്ങളില്‍ പ്രത്യേക മത്സര ങ്ങള്‍ നടന്നു. ഒന്നാം ഘട്ട മത്സരത്തില്‍ വിജയികളായ ഇരുപത് വിധ്യാര്‍ഥികള്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളെ കുറിച്ച് മോഡലുകളുടെ സഹായത്തോടെ സെഷനുകള്‍ അവതരിപ്പിച്ചു.

മികച്ച നിലവാരം പുലര്‍ത്തിയ മത്സരത്തില്‍ ഡെല്‍റ്റ ഹൌസിലെ റമസാന്‍ മുഹമ്മദ്‌ ഒന്നാം സ്ഥാനവും സജാവല്‍ അലി രണ്ടാം സ്ഥാനവും നേടി.ബീറ്റ ഹൌസിലെ സ്വലാ ഹുധീന്‍ അയ്യൂബിക്കാണ് മൂന്നാം സ്ഥാനം. ഷമീര്‍ പി കെ, അലി ബുഖാരി, ശാഹിദ് ഇമ്രാന്‍ വിധി കര്‍ത്താക്കളായിരുന്നു. വിജയികള്‍ക്ക് ലുഖ്മാന്‍ പാഴൂര്‍ (എക്സി ക്യൂട്ടീവ് ഡയറക്ടര്‍, അലിഫ് ഗ്രൂപ്പ്‌ ഓഫ് സ്കൂള്‍സ്), മുഹമ്മദ്‌ നൌഷാദ് (ഹെഡ് മാസ്റ്റര്‍) സമ്മാനങ്ങള്‍ വിതരണം ചെയ്തു. സുവീഷ് കെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Advertisment