Advertisment

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ പരിശീലനം;വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:ശാസ്ത്ര വിദ്യാർത്ഥികളെ പുതിയ ലോക സാഹചര്യത്തിൽ മാറ്റത്തിന് സജ്ജരാക്കുക,

സാങ്കേതിക രംഗത്തെ ശാസ്ത്ര അറിവുകൾ ലളിതമായും ആസ്വാദ്യകരമായും വിദ്യാർത്ഥികൾക്ക് പകരുക എന്ന ലക്ഷ്യത്തോടെ Sci-lens Academy പുതിയ പരിശീലന പദ്ധതികൾ ആരംഭിക്കുന്നു.

Advertisment

ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ Higher Secondary യിലേക്ക് കടക്കുന്ന ശാസ്ത്ര വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ഈ പരിശീലനം നൽകുന്നത്. ശാസ്ത്ര പഠനം

നവീനവും കാലോചിതവും ആക്കുവാൻ മികച്ച സഹായവും പരിശീലനവുമാണ് ഒരുപറ്റം സുഹൃത്തുക്കൾ Sci-lens Academy യിലൂടെ നൽകുക.

മാനവികമായി ചിന്തിക്കാനും നൂതനാശയങ്ങൾ രൂപപ്പെടുത്താനും കഴിയുന്ന രീതിയിൽ ശാസ്ത്ര പഠന രീതിയെ മാറ്റുകയാണ് ഈ കൂട്ടായ്മ.കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള IISER ലെയും കേരളത്തിലെ മെഡിക്കൽ കോളേജുകളിലെയും വിദ്യാർത്ഥികൾ കൂടിയാണ് ഈ പരിശീലകർ. ഓൺലൈൻ പഠനം മാത്രം നടക്കുന്ന ഈയൊരു സാഹചര്യത്തിൽ, പ്രത്യേകിച്ചും പുതിയതായി പ്ലസ് വണ്ണിന് ചേരുന്ന വിദ്യാർത്ഥികൾക്ക് താരതമ്യേന കടുപ്പമേറിയതും ആഴമേറിയതും ആയ ശാസ്ത്രപാഠങ്ങൾ ആണ് അഭിമുഖീകരിക്കേണ്ടി വരുക.

ഇതിനൊരു പരിഹാരമായിട്ടാണ് ഈ പരിശീലകർ എത്തിയിരിക്കുന്നത്. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി,മാത്തമറ്റിക്സ് എന്നിവയിൽ നല്ല നിലവാരത്തിലുള്ള ക്ലാസുകൾ ആണ് അക്കാദമിയുടെ ലക്ഷ്യം. കുട്ടികളുടെ സൗകര്യത്തിനും സംശയനിവാരണത്തിനും പരിശീലകരെ എല്ലാസമയവും ലഭ്യമാക്കാൻ വേണ്ടി ഒരു ബാച്ചിനെ(പ്ലസ് വൺ) മാത്രമേ ഇപ്പോൾ പരിഗണിക്കുന്നുള്ളു.ആഗസ്റ്റ് 5 നു ക്ലാസുകൾ ആരംഭിക്കും.ആഗസ്റ്റ് 31വരെയാണ് പ്രവേശനം നേടാനുള്ള അവസാന തീയ്യതിയെന്ന് കോഴ്സ് ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിശദാംശങ്ങൾക്കായി വിളിക്കുക:

8921267098, 9446968690.

science study
Advertisment