Advertisment

സോഷ്യൽ മീഡിയയിൽ നിങ്ങൾ ദിവസം രണ്ട് മണിക്കൂറിലധികം ചിലവഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യം തകരാറിലായേക്കാം! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

New Update

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് അല്ലെങ്കിൽ ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ട്.

Advertisment

publive-image

യു‌എസിൽ നിന്നുള്ള പുതിയ ഗവേഷണങ്ങൾ പറയുന്ന സോഷ്യൽ നെറ്റ്‌വർക്കുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്തോറും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന്. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കിടയിൽ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് മുമ്പും റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ മുമ്പത്തെ പഠനങ്ങൾ സോഷ്യൽ മീഡിയയാണോ അതോ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതാണോ വിഷാദരോഗത്തിന് കാരണമാകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതൽ സമയം നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ഉപയോഗം വിഷാദരോഗത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. അർക്കൻസാസ് സർവകലാശാലയിലെ ഡോ ബ്രയാൻ പ്രിമാക്ക് പറഞ്ഞു.

അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള ആയിരത്തിലധികം യുവാക്കളെ സാമ്പിൾ ചെയ്താണ് പഠനം പൂർത്തിയാക്കിയത്. വിഷാദരോഗം മനസിലാക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക ചോദ്യാവലി ഉപയോഗിച്ചാണ് ഇവർ കണക്കുകൾ തയ്യാറാക്കിയത്.

സോഷ്യൽ മീഡിയ പ്രതിദിനം അഞ്ച് മണിക്കൂറിൽ കൂടുതൽ ചെലവഴിച്ച ചെറുപ്പക്കാർ ആറു മാസത്തിനുള്ളിൽ തന്നെ വിഷാദ രോഗത്തിൽ പിടിപെടാൻ 2.8 മടങ്ങ് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സോഷ്യൽ നെറ്റ്‌വർക്കുകൾ പ്രതിദിനം രണ്ട് മണിക്കൂറിൽ താഴെ ഉപയോഗിക്കുന്നവർ താരതമ്യേന സാധ്യത കുറവാണ്.

social media health news
Advertisment