Advertisment

ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പലച്ചരക്ക് കടയിലെ ജോലി കൊണ്ട്; പക്ഷേ, ഇത്തവണത്തെ ഐപിഎല്ലിലെ സ്‌കോര്‍ബോര്‍ഡ് കൃത്യമായി മുന്നോട്ടുപോകണമെങ്കില്‍ ഈ 32കാരന്‍ വിചാരിക്കണം !

New Update

publive-image

Advertisment

കൊല്‍ക്കത്ത: പേര് സൂര്യകാന്ത് പാണ്ഡെ. പലച്ചരക്ക് കടയിലാണ് ജോലി. പക്ഷേ, ഇപ്പോള്‍ ഈ 32കാരന്റെ പേരും മാധ്യമങ്ങളില്‍ നിറയുകയാണ്. എങ്ങനെയെന്നല്ലേ ? ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഔദ്യോഗിക സ്‌കോറര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം.

ബാറ്റ്‌സ്മാന്‍മാര്‍ നേടുന്ന റണ്‍സുകളുടെ കണക്കെഴുതുകയാണ് ഇദ്ദേഹത്തിന്റെ ജോലി. ഐപിഎല്ലിലെ ചുമതല നിര്‍വഹിക്കുന്നതിനായി അടുത്ത മാസം ഇദ്ദേഹം ദുബായിലേക്ക് പറക്കും.

ബംഗാളിലെ ഹൂബ്ലി ജില്ലയിലാണ് സൂര്യകാന്ത് ജോലി ചെയ്യുന്നത്. ചെറുപ്പത്തില്‍ ഒഡീഷയില്‍ നിന്ന് ബംഗാളിലേക്ക് കുടിയേറുകയായിരുന്നു. ക്രിക്കറ്റിനോട് ചെറുപ്പത്തിലെ അഭിനിവേശം ഉണ്ടായിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങളാല്‍ മൈതാനം വിട്ടു. പക്ഷേ, കളിയോടുള്ള താത്പര്യം സൂര്യകാന്ത് വിട്ടില്ല.

2015ല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സ്‌കോറര്‍ പരീക്ഷ പാസായി. ഹൂബ്ലി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സ്‌കോററായി ജോലി ചെയ്തിട്ടുണ്ട്. ഇതാണ് ഇദ്ദേഹത്തെ ഐപിഎല്ലില്‍ എത്തിച്ചതും.

Advertisment