Advertisment

താമസം സ്‌കോട്ട്‌ലാന്‍ഡില്‍, മുംബൈയില്‍ വ്യവസായം തുടങ്ങാന്‍ കുറച്ച് ഭൂമി വാങ്ങണം; പണം നല്‍കി സഹായിക്കാമെന്ന് 69കാരി, ഓണ്‍ലൈനായി അയച്ചു നല്‍കിയത് 57 ലക്ഷം രൂപ; അരക്കോടി കിട്ടിയയുടന്‍ സ്ഥലം കാലിയാക്കി 'സ്‌കോട്ട്‌ലാന്‍ഡ് പൈലറ്റ്'; ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് കബളിപ്പിച്ചെന്ന പരാതിയുമായി വൃദ്ധയും; സംഭവം മുംബൈയില്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ 69 വയസുകാരിയിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാർ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം രൂപ നഷ്ടമായത്. ലിയോ ജേക്കബ് എന്ന് പരിചയപ്പെടുത്തിയയാളാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Advertisment

publive-image

ഫെയ്സ്ബുക്കിലൂടെയാണ് ഇയാൾ സ്ത്രീയുമായി പരിചയപ്പെടുന്നത്. സ്കോട്ലൻഡിലാണ് താമസമെന്നും ഒരു അന്താരാഷ്ട്ര വിമാന കമ്പനിയിൽ പൈലറ്റാണെന്നുമാണ് പറഞ്ഞത്. പരിചയം സ്ഥാപിച്ചതോടെ മുംബൈയിൽ കുറച്ച് ഭൂമി വാങ്ങാനും വ്യവസായം ആരംഭിക്കാനും താത്പര്യമുണ്ടെന്ന് അറിയിച്ചു.

സ്ഥലം വാങ്ങാൻ സഹായിക്കാമെന്ന് 69കാരി  ഏറ്റു. സ്ത്രീയുടെ പേരിൽ സ്ഥലം വാങ്ങാനും ധാരണയായി. അതിനിടെ വ്യവസായശാലയെക്കുറിച്ച് ജോഷില എന്നു പരിചയപ്പെടുത്തിയ മറ്റൊരു വ്യക്തിയും സ്ത്രീയുമായി സംസാരിച്ചു.

സ്ഥലം വാങ്ങാനുള്ള പണം കൊറിയർ ആയി അയക്കാമെന്നാണ് ഇവർ പറഞ്ഞത്. ഇതിനിടെ സർക്കാരിന് നികുതി അടയ്ക്കേണ്ടതുണ്ടെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനു വേണ്ടിയാണ് 57 ലക്ഷം രൂപ ബാങ്ക് വഴി സ്ത്രീ ഇവർക്ക് അയച്ചു നൽകിയത്. പിന്നീട് ഇരുവരെയും ഫോണിലടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

latest news all news money fraud online fraud
Advertisment