Advertisment

വോട്ട് വേണ്ടെന്ന മുസ്ലീം ലീഗ് നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോ? ;കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മത്സരിക്കും

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി സ്ഥാനാര്‍ത്ഥിയാകും. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന മുസ്ലീം ലീഗിന്റെ നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് അബ്ദുള്‍മജീദ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു

.  വിവാദ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് മുസ്ലീംലീഗാണെന്നും അദ്ദേഹം പറഞ്ഞു

Advertisment

publive-image

നേരത്തെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വിജയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ നേതൃത്വവുമായി മുസ്ലീം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍ എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ലെന്നും ഹോട്ടലില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടുകയാണെന്നുമായിരുന്നു ലീഗ് നേതാക്കളുടെ വിശദീകരണം. അപ്രതീക്ഷിത കൂടിക്കാഴ്ചയാണെന്നായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം.

Advertisment