Advertisment

കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ ബോയിങ്–737 വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു; കാലാവസ്ഥ പ്രതികൂലം, വിമാനം ഒരു തീഗോളമായി പടര്‍ന്ന് കടലില്‍ പതിക്കുന്നത് കണ്ടതായി മത്സ്യതൊഴിലാളികള്‍

New Update

ജക്കാര്‍ത്ത: ജക്കാര്‍ത്തയിലെ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ ബോയിങ്–737 വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 62 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Advertisment

publive-image

ജക്കാര്‍ത്തയില്‍ നിന്നും വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് നാലുമിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറുമായുള്ള ബന്ധം നഷ്ടമായി. 26 വര്‍ഷം പഴക്കമുള്ള വിമാനമാണിത്.

ഒരു തീഗോളമായി പടര്‍ന്ന് കടലില്‍ പതിക്കുന്നത് കണ്ടതായി പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ സ്ഥിരീകരിച്ചു. വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴയും കാറ്റും തിരച്ചിലിന് തടസമാവുകയാണ്. അഞ്ച് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍.

plane crash
Advertisment