Advertisment

കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരരുടെ സാന്നിധ്യം ?; നായ്ക്കളെ ഉപയോഗിച്ച്  ഭീകരര്‍ക്കായി തെരച്ചിൽ

New Update

ജമ്മു: ജമ്മു കശ‌്മീരില്‍ ഭീകരര്‍ക്കായി നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ. കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് സൈന്യവും പൊലീസും തെരച്ചിലിനായി നായ്ക്കളെ ഉപയോഗിക്കുകയായിരുന്നു.

publive-image

കെഷ‌്‌വന്‍ ഗ്രാമത്തില്‍ വെള്ളിയാഴ‌്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇവിടെനിന്ന‌് ലഭിച്ച ഭീകരരുടെ രക്തത്തുള്ളികള്‍ മണപ്പിച്ചാണ‌് നായ്ക്കളെ തെരച്ചിലായ് വിട്ടത്.

Advertisment