Advertisment

രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു; 97 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വ്യാഴാഴ്ച

New Update

publive-image

Advertisment

ദില്ലി: രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളിലേക്കുള്ള പ്രചാരണം അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിനെ തുടർന്ന് മായാവതി സഹോദരീ പുത്രൻ ആകാശ് ആനന്ദിനെ പ്രചാരണത്തിന് നിയോഗിച്ചു. ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയാണ് യോഗി ആദിത്യനാഥ് വിലക്കിനോട് പ്രതികരിച്ചത്.

മറ്റന്നാളാണ് 97 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലും അമിത് ഷാ കർണ്ണാടകത്തിലും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബിഎസ്പി എസ്പി സഖ്യത്തിന്‍റെ രണ്ടാം റാലി ആഗ്രയിൽ നടന്നു. ഒറ്റയാൾ പാർട്ടിയായി തുടർന്ന ബിഎസ്പിയും കുടുംബ പാർട്ടിയാകുന്ന സൂചനകൾ ആഗ്ര റാലി നല്കി.

 

Advertisment