Advertisment

മണ്ണുത്തി കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ, വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും

New Update

publive-image

തൃശ്ശൂര്‍: മണ്ണുത്തി കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ. ഫയർ ആന്റ് റസ്ക്യൂവിന്റെ നേതൃത്വത്തിലാണ് ട്രയല്‍ റണ്‍ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും.

ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിൻ്റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി.കുമാർ നിർദ്ദേശം നൽകി. ഓരോ ദിവസത്തെ തുരങ്ക നിർമാണ പ്രവർത്തനങ്ങൾ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോർട്ട് നൽകണം.

NEWS
Advertisment