Advertisment

ഋഷഭ് പന്തിനെ കണ്ടു പഠിക്കൂ ! ഇന്ത്യന്‍ ടീമിലേക്ക് തിരികെയെടുക്കണമെങ്കില്‍ ശരീരഭാരം ഇനിയും കുറയ്ക്കണമെന്ന് പൃഥി ഷായോട് സെലക്ടര്‍മാര്‍

New Update

publive-image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരികെയെടുക്കണമെങ്കില്‍ ശരീരഭാരം കുറയ്ക്കണമെന്ന് പൃഥി ഷായോട് സെലക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. പൃഥ്വി ഷായേപ്പോലൊരു താരത്തെ അധികനാൾ അവഗണിക്കാനാകില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. താരം ഉടൻ തന്നെ രാജ്യാന്തര വേദിയിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോർട്ടിലുണ്ട്.

‘കളത്തിൽ ഒരു ഇരുപത്തൊന്നുകാരന്റെ വേഗം പൃഥ്വി ഷായ്ക്കില്ല. അദ്ദേഹം കുറച്ചുകൂടി ശരീരഭാരം കുറച്ചേ മതിയാകൂ. ഓസ്ട്രേലിയൻ പര്യടനത്തിൽ ഫീൽഡിങ്ങിൽ ഷായ്ക്ക് ശ്രദ്ധക്കുറവും ഉണ്ടായിരുന്നു. അദ്ദേഹത്തിനു മുൻപിൽ ഋഷഭ് പന്തിന്റെ വലിയൊരു ഉദാഹരണമുണ്ട്. മാസങ്ങൾക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ശക്തമായി തിരിച്ചുവരാൻ പന്തിന് സാധിച്ചിട്ടുണ്ടെങ്കിൽ, പൃഥ്വി ഷായ്ക്കും അത് അനായാസം കഴിയും’ – ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

Advertisment