Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ആക്രമിച്ച സംഭവം: ആള്‍ ദൈവത്തിനെതിരെ കേസ്

author-image
admin
New Update

ഛണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ആള്‍ ദൈവത്തിനെതിരെ കേസ്. ബാബാ ലക്ഷാനന്ദയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരിലാണ് ഇയാളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ‌

publive-image

ഹിമാചല്‍പ്രദേശിലെ ബദ്ദി സ്വദേശികളായ പതിനാലും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് ചൂഷണത്തിന് ഇരയായത്. പെണ്‍കുട്ടികളും അവരുടെ അമ്മയും പൊലീസിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ആശ്രമത്തില്‍ സേവ ചെയ്യാന്‍ പോയതായിരുന്നു ഇവരെന്ന് അമ്മ പറയുന്നു.

Advertisment