Advertisment

സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടത് പ്രബുദ്ധ സമൂഹത്തിനു അനിവാര്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

തച്ചമ്പാറ:പോലീസ് സ്റ്റേഷനുകൾ സ്ത്രീസൗഹൃദ,വയോജന സൗഹൃദ ഇടങ്ങളായി മാറികൊണ്ടിരിക്കുകയാണെന്നും പോലീസിന്റെ ജനകീയ മുഖമാണ് ആധുനിക കാലത്ത് കേരളപോലീസെന്നും പാലക്കയം സെന്റ് മേരീസ് പാരിഷ് ഹാളിൽ ചേർന്ന സാമൂഹ്യ നീതിയും-സ്ത്രീ സുരക്ഷയും സൈബർ ലോകവും ജാഗ്രതയും ബോധവൽക്കരണ സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത്‌ ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്‌. കാലത്തിന്റെപുരോഗതിയായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകള്‍ തന്നെ സ്ത്രീകളേയും കുട്ടികളേയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത്‌ ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്നും ഏതു സമയവും ആർക്കും നിർഭയമായി കടന്നുചെല്ലാവുന്ന ഇടങ്ങളായി പോലീസ് സംവിധാനങ്ങൾ മാറിയതായും പ്രസംഗകർപറഞ്ഞു.

തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ ഉദ്ഘാടനം ചെയ്തു.തച്ചമ്പാറ പഞ്ചായത്ത് 7,8,9,10 വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളാണ് സെമിനാർ സംഘടിപ്പിച്ചത്.ജനമൈത്രി സി ആർ ഒ രാജ്‌നാരായണൻ ക്ലാസെടുത്തു.ജനമൈത്രി പ്രസിഡന്റ് സമദ് അധ്യക്ഷനായി.

തച്ചമ്പാറ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ ബീന ജോയ്,തച്ചമ്പാറ പഞ്ചായത്ത് അംഗങ്ങളായ കെ.എ.ഗ്രേസി,കെ.കെ.തോമസ്,സി ഡി എസ് ചെയർപേഴ്‌സൺ അന്നമ്മ ജോൺ,ആസൂത്രണ സമിതി അംഗം തങ്കച്ചൻ പാറക്കൂടി,ജനമൈത്രി വൈസ്പ്രസിഡന്റ് ഐസക് തച്ചമ്പാറ തുടങ്ങിയവർ സംസാരിച്ചു.ബീന സിറിയക് സ്വാഗതവും ഷേർളി കെ.ജോർജ് നന്ദിയും പറഞ്ഞു.

Advertisment