Advertisment

നോവിന്റെ നനവുമായി ഒരു സ്നേഹയാത്ര - പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഉമ്മർകോയ നടുവണ്ണൂരിന് ദുബായ് കെ.എം.സി.സി കോഴിക്കോട് സിറ്റി കമ്മറ്റി യാത്രയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

ദുബായ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഉമ്മർകോയ നടുവണ്ണൂരിന് ദുബായ് കെ.എം.സി.സി കോഴിക്കോട് സിറ്റി കമ്മറ്റി ഊഷ്മളമായ യാത്രയപ്പ് നൽകി.

നീണ്ട 35 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത് കമ്പനിയോടൊപ്പം വളർന്ന ഉമ്മർകോയ ഉന്നത പദവിയിലിരുന്നാണ് വിരമിച്ചത്.

ചെറുപ്പത്തിൽ തന്നെ ഹൃദയഭിത്തിയിലൂടെ ഒലിച്ചിറങ്ങിയ ആർദ്രതയുടെ നീരൊഴുക്കിൽ നാട്ടുകാർക്കും കുട്ടുകാർക്കും സ്വന്തം സ്ഥാപനത്തിലും മറ്റും ജോലി നേടിക്കൊടുത്ത് സംരക്ഷിക്കാനായ ചാരിതാർഥ്യത്തിലാണ് അദ്ദേഹത്തിന്റെ മടക്കം.

തന്നേക്കാൾ ഉയർന്ന തസ്തികകളിൽ അവരെത്തിപ്പെട്ടപ്പോൾ ആനന്ദിച്ചു. ഉന്നതോദ്യോഗസ്ഥ മേധാവിയായി പിരിയുമ്പോൾ തന്റെ സഹജീവികളുടെ ക്ഷേമം ഉറപ്പാക്കാൻ

കഴിഞ്ഞുവെന്നത് മറ്റുള്ളവരിൽ നിന്നും ഉമ്മർകോയയെ വിത്യസ്ഥനാക്കിനിർത്തി.

സൗമ്യത സമ്മാനിച്ച പുഞ്ചിരിയോടെ ഏവരേയും സമീപിക്കുന്ന കോയയുടെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനത്തിലെ അടയാളപ്പെടുത്തലുകളോരോന്നും മികവുറ്റതായിരുന്നുവെന്നതാണ് നാല് ദശാബ്ദകാലത്തെ പ്രവർത്തന ചരിത്രം വരച്ചുകാട്ടുന്നത്.

ഏറ്റടുക്കുന്ന ദൗത്യം ആരെയും കാത്തുനിൽക്കാതെ അർപ്പണബോധത്തോടെ ചെയ്യുകയെന്നതാണദ്ദേഹത്തിന്റെ ജീവിതശൈലി. ചെറുപ്പത്തിന്റെ ചുറുചുറുക്കോടെയുള്ള കൃത്യനിർവ്വഹണ ബോധമാണ് ഉമ്മർകോയയെ വ്യത്യസ്തനാക്കുന്നത്.

നാനാദിക്കിലേക്കും വെളിച്ചം വീശിയ പ്രവാസജീവിത യാത്രയിൽ ഭാവി സുരക്ഷിതമാക്കിയ സന്തോഷത്താൽ നാടണയുമ്പോൾ ശിഷ്ടകാലം കുടുംബത്തിന് കഴിഞ്ഞുകൂടാനുള്ള വകയൊരുക്കിക്കൊണ്ടാണ് ഉമ്മർകോയയുടെ മടക്കമെന്നത് ഏതൊരു സാമുഹ്യ സംസ്കാരിക പൊതുപ്രവർത്തക ർക്കും മാതൃകയാക്കാവുന്നതാണ്.

സിറ്റി കമ്മിറ്റി പ്രസിഡണ്ട് സി വി എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബൈ കെ എം സി സി. മുൻ പ്രസിഡണ്ട് പി കെ അൻവർ നഹ സിറ്റി കമ്മിറ്റി യുടെ ഉപഹാരം ഉമ്മർ കോയക്ക് നൽകി ആദരിച്ചു.

മുസ്തഫ തിരൂർ അഡ്വ.സാജിദ് അബൂബക്കർ, ,മുഹമ്മദ്‌ പട്ടാമ്പി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര,

ആർ ശുകൂർ, കെ പി എ സലാം, ഫാറൂഖ് പട്ടിക്കര, ജസീൽ കായണ്ണ, ഇർശാദ് വാകയാട്, ജമാൽ സി.കെ.സി. യൂസുഫ് സിദ്ധീഖ് ഭാരവാഹികളായ മുഹമ്മദ് മൂഴിക്കൽ, അസീസ് കുന്നത്ത്, ഗഫൂർ പാലോളി, വഹാബ് പേരാമ്പ്ര, തുടങ്ങിയവർ പ്രസംഗിച്ചു. ഉമ്മർകോയ നടുവണ്ണൂർ യാത്രയപ്പിന് നന്ദി പ്രകടിപ്പിച്ചു.

Dubai news
Advertisment