Advertisment

ലോകകപ്പിലെ ആദ്യ തോൽവിയോടെ സെനഗൽ പുറത്ത്; കൊളംബിയയോട് എതിരില്ലാത്ത ഒരു ഗോളിനാണ് സെനഗലിന്റെ തോൽവി

New Update

Advertisment

മോസ്കോ: ഗ്രൂപ്പിലെ എച്ചിലെ നിര്‍ണായക മത്സരത്തില്‍ സെനഗലിനെതിരെ കൊളംബിയ ഒരു ഗോളിന് മുന്നില്‍. 74ആം മിനിറ്റില്‍ പ്രതിരോധ താരം യാറി മിന നേടിയ ഗോളാണ് കൊംബിയയെ മുന്നിലെത്തിച്ചത്. ക്വയ്ന്ററോ ഉയര്‍ത്തി നല്‍കിയ കോര്‍ണര്‍ മിന ഒരു മിന്നല്‍ ഹെഡ്ഢറിലൂടെ സെനഗല്‍ വലയിലെത്തിക്കുകയായിരുന്നു.

FBL-WC-2018-MATCH31-POL-COL

മുന്നോട്ട് പോവാന്‍ വിജയം അത്യാവശ്യമായിരുന്ന കൊളംബിയ ആദ്യ പകുതിയില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. 31ആം മിനിറ്റില്‍ പ്ലേമേക്കര്‍ ഹാമിഷ് റോഡ്രിഗസ് പരിക്കിനെ തുടര്‍ന്ന് പിന്‍വലിച്ചതും കൊളംബിയയ്ക്ക് തിരിച്ചടിയായി.



മറുവശത്ത് സമനിലയാണെങ്കില്‍ കൂടി സെനഗലിന് പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാം. അതില്‍ തന്നെ പ്രതിരോധാത്മക ഫുട്ബോളാണ് സെനഗല്‍ പുറത്തെടുക്കുക എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ആക്രമിച്ച്‌ കളിക്കുന്ന സെനഗലിനെയാണ് ആദ്യപകുതിയില്‍ കളത്തില്‍ കണ്ടത്. നിരവധി തവണ കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക് സെനഗല്‍ മുന്നേറ്റ നിര ഇരച്ചുകയറി. 17ആം മിനിറ്റില്‍ സെനഗല്‍ താരം സാദിയോ മാനെയെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി ലഭിച്ചെങ്കിലും വാറിന് തീരുമാനം വിടുകയായിരുന്നു. എന്നാല്‍ വാര്‍ പെനാല്‍റ്റി അല്ലെന്ന് വിധിക്കുകയായിരുന്നു.

https://twitter.com/twitter/statuses/1012340099466649600

Advertisment