Advertisment

ദേശീയ സീനിയർ വോളിയിൽ കേരളത്തിന്റെ വനിത ടീം ഫൈനലിൽ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ചെന്നൈയിൽ നടക്കുന്ന ദേശീയ സീനിയർ വോളിയിൽ കേരളത്തിന്റെ വനിത ടീം ഫൈനലിൽ കടന്നു. സെമിയിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്. നേരിട്ടുളള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. 25-17, 25-9, 25-9. അറ്റാക്കർമാരായ അഞ്ചു ബാലകൃഷ്ണൻ, എസ്. രേഖ എന്നിവരാണ് കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. തുടർച്ചയായ പത്താം തവണയാണ് കേരളത്തിന്റെ വനിത ടീം ദേശീയ സീനിയർ വോളിയുടെ ഫൈനലിൽ കടക്കുന്നത്. ചിരവൈരികളായ റെയിൽവേസാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.

Advertisment