ഒാഹരി വിപണിയില്‍ വന്‍ ഇടിവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 11, 2018

 

ഒാഹരി വിപണിയില്‍ വന്‍ ഇടിവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സെന്‍സെക്സ് ആയിരം പോയന്റിലധികം ഇടിഞ്ഞു. നിഫ്റ്റി 320പോയന്റും ഇടിഞ്ഞിട്ടുണ്ട്. സെന്‍സെക് 854.76 പോയന്റ് ഇടിഞ്ഞ് 33,901.81ലും നിഫ്റ്റി 275.55പോയന്റ് തകര്‍ന്ന് 10,192.60ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സെന്‍സെക്‌സ് 211 പോയിന്റ് ഉയര്‍ന്നിരുന്നു. ആഗോളവിപണിയിലും, ഏഷ്യന്‍ വിപണികളിലും വന്‍ ഇടിവ്. അഞ്ച് മിനിട്ടിനുള്ളില്‍ നാല് ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.

×