Advertisment

ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാകാനൊരുങ്ങി ഇന്ത്യ: 2025ഓടെ ജപ്പാനെയും പിന്നിലാക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ബ്രിട്ടണെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. 2025 ആകുമ്പോഴയ്ക്കും ജപ്പാനെയും പിന്തള്ളാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

publive-image

 

അതിന് ശേഷം അമേരിക്കയും ചൈനയും മാത്രം ആയിരിക്കും ഇന്ത്യക്ക് മുന്നിലുണ്ടാകുക.ഇന്‍ഫര്‍മേഷന്‍ ഹാന്റ്‌ലിംഗ് സര്‍വ്വീസസ് മാര്‍കിറ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

തുടര്‍ച്ചയായി രണ്ടാംവട്ടം അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ 2025ല്‍ ഇന്ത്യയെ 5 ട്രില്യണ്‍ യു എസ് ഡോളര്‍ വലിപ്പമുള്ള സാമ്പത്തികശക്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചത്.ഈ വര്‍ഷം തന്നെ യുകെയെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

india GROWTH SENSEX
Advertisment