Advertisment

കെ. ടി. കുഞ്ഞിരാമന് കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

New Update

36 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ.ടി കുഞ്ഞിരാമന് കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി. കോഴിക്കോട് ജില്ലാ അസോസിയേഷൻ രൂപീകരിച്ചത് മുതൽ അസോസിയേഷനിൽ പ്രവർത്തിക്കുന്ന കുഞ്ഞിരാമൻ നിലവിൽ അസോസിയേഷന്റെ രക്ഷാധികാരിയാണ്.

Advertisment

അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഹനീഫ്. സി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ സ്വാഗതം പറഞ്ഞു.

publive-image

മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രൻ, അസോസിയേഷൻ ഭാരവാഹികളായ സിദ്ധാർത്ഥൻ കുരുവട്ടൂർ, ഹസ്സൻകോയ, വാരിജാക്ഷൻ, അനിൽ കുമാർ, ജിനീഷ്, നജീബ്.പി.വി എന്നിവരും മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ബാലവേദി പ്രസിഡന്റ് സഞ്ജയ് ശ്രീനിവാസൻ, രാജഗോപാലൻ.ഇ, ഹമീദ് കേളോത്ത്, രാമകൃഷ്ണൻ.എം, രതിദാസ്, രാകേഷ്, നജീബ്, മനോജ്, ജാവേദ് തുടങ്ങിയവരും ആശംസ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ ജോയിന്റ് ട്രഷറർ അസ്‌ലം നന്ദി രേഖപ്പെടുത്തി.

കുഞ്ഞിരാമൻ കോഴിക്കോട് ജില്ലാ അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും അദ്ദേഹത്തിന്റെ വിശ്രമ ജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു.

അസോസിയേഷൻ നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സഹകരണവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും പ്രാസംഗികർ അഭ്യർത്ഥിച്ചു. തുടർന്ന് കുഞ്ഞിരാമൻ മറുപടി പ്രസംഗം നടത്തി.

kuwait
Advertisment